ഫോണ്‍ വിളിച്ചത് പ്രമുഖ നടനോ ?; സംഭവങ്ങള്‍ വിവരിക്കുന്നതിടെ സുനി പൊട്ടിച്ചിരിച്ചു - വിവരങ്ങള്‍ മറനീക്കി പുറത്തേക്ക്

ഫോണിലൂടെ നടന്ന സംഭവങ്ങള്‍ വിവരിക്കുന്നതിനിടെ സുനി പൊട്ടിച്ചിരിച്ചു; പ്രമുഖ നടന്‍ കുടുങ്ങുമോ ?

malayalam actress , actress kidnapped , actress , police , suni , poilice , malayalam filim , cinema , പള്‍സര്‍ സുനി , സുനി , പൊലീസ് , കാറില്‍ വെച്ച് , നടിയെ പീഡിപ്പിച്ചു
കൊച്ചി| jibin| Last Modified ചൊവ്വ, 21 ഫെബ്രുവരി 2017 (19:12 IST)
യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍രേഖകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നു. സുനിയുടെ ഒരു മാസത്തെ ഫോണ്‍രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിന് പിന്നില്‍ സിനിമാ മേഖലയിലെ പ്രമുഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകുന്നതിനാണ് പൊലീസ് ഈ നീക്കം നടത്തുന്നത്.

നടിയെ കാറില്‍ വെച്ച് ഉപദ്രവിക്കുന്നതിനിടെ പിടിയിലാകാനുള്ള സുനി ഫോണില്‍ ആരെയോ വിളിച്ച് നടന്ന സംഭവങ്ങള്‍ വിവരിച്ച് പൊട്ടിച്ചിരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഒരു പ്രമുഖ നടനെയാണ് സുനി വിളിച്ചതെന്നും വിവരങ്ങള്‍ വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കേസ്‌ പ്രമുഖ നടനിലേക്ക് എത്താതിരിക്കാന്‍ നീക്കം ശക്തമാണ്. ആരോപണങ്ങള്‍ നേരിടുന്ന നാകയനടനുമായുള്ള പ്രശ്‌നങ്ങള്‍ ഒതുക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായിട്ടാണ് പള്‍സര്‍ സുനിയെ പിടികൂടാനാവാതെ പൊലീസ് ഒളിച്ചു കളിക്കുന്നത്.

സംഭവം നടന്നതിന്റെ അടുത്തദിവസം മുതല്‍ പള്‍സര്‍ സുനി എവിടെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ഉപദ്രവിച്ചശേഷം മൊബൈല്‍ ഫോണില്‍ സുനി നിരവധി പേരെ ബന്ധപ്പെട്ടതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നിട്ടും പ്രതിയെ പിടികൂടാത്തത് പ്രമുഖനടനെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.

സുനി മാത്രമാണ്‌ വാഹനത്തിനുള്ളില്‍ വെച്ച് നടിയെ ഉപദ്രവിച്ചത്. ഈ സമയം മറ്റുള്ളവര്‍ നടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമെടുക്കുന്ന തിരക്കിലായിരുന്നു. പല ഘട്ടങ്ങളായിട്ടാണ് എല്ലാരും വാഹനത്തില്‍ പ്രവേശിച്ചത്. മുഖം മറച്ച് അവസാനം കാറിനുള്ളില്‍ പ്രവേശിച്ചത് സുനിയാണെന്നും നടി മൊഴി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :