നഗരത്തില്‍ ആഢംബരഹോട്ടലുകള് കേന്ദ്രീകരിച്ച് പണംവെച്ച് ചീട്ടുകളിക്കുന്ന വന്റാക്കറ്റ് പോലീസ് പിടിയില്‍. കളിക്കാരുടെ പക്കല്‍നിന്നും 4,52,000 രൂപ പോലീസ് കണ്ടെടുത്തു.
ആഢംബരഹോട്ടലുകളില് പോലീസ് എത്തില്ല എന്നുള്ള ആത്മവിശ്വാസമാണ് പ്രതികള്‍ ഇത്തരം ഹോട്ടലുകള്‍ തെരഞ്ഞെടുക്കാനുള്ള കാരണം. റെയ്ഡില്‍ മരത്താക്കര സ്വദേശി ഡിജോ, അഞ്ചേരി സ്വദേശി സന്ദീപ്, പുതുക്കാട് സ്വദേശി ജോസ്, ഒല്ലൂര്‍ സ്വദേശി ആന്റോ, ചെങ്ങാലൂര്‍ സ്വദേശി സജീവന്, പുതുക്കാട് സ്വദേശി ജോസ് എന്നിവരാണ് പിടിയിലായത്.
സിറ്റിപോലീസ് കമ്മീഷണര്‍ പി പ്രകാശിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഒരുമണിയോടെ ഈസ്റ്റ് സി ഐ: ടി ആര് സന്തോഷിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. തൃശൂര്‍ നഗരത്തിലെ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് വന്‍ ചീട്ടുകളിസംഘം പണംവെച്ച് ചീട്ടുകളി നടത്തുന്നതായി വിവിധ സ്ഥലങ്ങളില്‍നിന്നും സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു.