അലിക്കിത് അത്ഭുത റംസാന്‍; വീട്ടുമുറ്റത്ത് സുന്ദരിപ്പഴം

അലനല്ലൂര്‍| WEBDUNIA|
PRO
PRO
ഇത്തവണത്തെ നോമ്പുകാലം എടത്തനാട്ടുകര അണ്ടിക്കുണ്ടിലെ മഠത്തൊടി അലിക്ക് അത്ഭുതനോമ്പാണ്. കാരണം ഇന്ത്യയില്‍ അപൂര്‍വമായി വിളയുന്ന ചുവപ്പുനിറത്തിലുള്ള മാധുര്യമുള്ള പുലോസാന്‍ (റംബൂട്ടാന്‍) പഴം അലിയുടെ വീട്ടുമുറ്റത്ത് വിളഞ്ഞിരിക്കുകയാണ്. നോമ്പുകാലത്തു തന്നെ പഴം പാകമായതിനാല്‍ അയല്‍ക്കാരുടെ ഇഫ്‌താര്‍ വിരുന്നുകളിലെല്ലാം ഈ പഴം സ്ഥാനംപിടിച്ചു.

ഇന്തോനേഷ്യ, ഫിലിപ്പീന്‍‌സ്, ശ്രീലങ്ക, മലേഷ്യ എന്നീ കാര്യങ്ങളിലാണ് റംബൂട്ടാന്‍ മരം കണ്ടുവരുന്നത്. 20 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന റംബൂട്ടാന്‍ മരത്തില്‍ ചുവപ്പ് നിറത്തിലുള്ള സുന്ദരിപ്പഴങ്ങള്‍ വിളഞ്ഞിനില്‍‌ക്കുന്നത് ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്. മരത്തില്‍ നിന്നാല്‍ മാത്രമേ റംബൂട്ടാന്‍ പഴുക്കുകയുള്ളൂ.

വിപണിയില്‍ നല്ല വിലയുണ്ടെങ്കിലും അലി സൗജന്യമായാണ്‌ അയല്‍ക്കാര്‍ക്കെല്ലാം ഈ പഴം നല്‍കുന്നത്‌. ആറുവര്‍ഷം മുമ്പ്‌ വീട്ടുമുറ്റത്ത്‌ നട്ട ഇതിനു കാര്യമായ വളപ്രയോഗം ഒന്നും നടത്തിയിട്ടില്ലെങ്കിലും ഫലം നിറഞ്ഞതോടെ രാജകീയ പദവിയാണു ലഭിച്ചിരിക്കുന്നത്‌.

ചെറുകിട കര്‍ഷകനായ അലിയുടെ വീട്ടുവളപ്പില്‍ റംബൂട്ടാനു പുറമെ പലതരം മാവുകളുടെ നിരതന്നെയുണ്ട്‌. ഭാര്യ താഹിറയും മക്കള്‍ അജ്നാ ഷെറിന്‍, ബുസ്താന, അജ്മല്‍ പര്‍വീന, അനീന എന്നിവര്‍ കൂട്ടുകാരികള്‍ക്ക്‌ നല്‍കുന്ന സമ്മാനങ്ങളില്‍ ഈ പഴം നിര്‍ബന്ധമാണെന്നും അലി സന്തോഷത്തോടെ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :