സസ്പെന്‍ഷന്‍ കാലാവധിക്ക് ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ഐ ജി ടോമിന്‍ തച്ചങ്കരിക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഒരു ദൃശ്യമാധ്യമത്തോടാണ് സുധീരന്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.
തച്ചങ്കരിയുടെ ട്രാക്ക് റെക്കോര്‍ഡ് മോശമാണ്. അതുപോലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. അന്വേഷണം നേരിടുന്ന ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം നിര്‍ബന്ധിത വിരമിക്കല്‍ നല്‍കണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.