അടിയന്തിര സഹായമെത്തിക്കാന്‍ നാവികസേന കപ്പലുകളും ഹെലികോപ്റ്ററുകളും കൊല്ലത്തെത്തി

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തിര സഹായമെത്തിക്കാനും ചികിത്സാ നല്‍കാനും നാവികസേനാ സംഘം കൊല്ലത്തേക്ക് തിരിച്ചു. സേനയുടെ രണ്ട് കപ്

തിരുവനന്തപുരം, പരവൂര്‍ വെടിക്കെട്ട് അപകടം Kollam, Paravoor Blast, Thiruvanthapuram,
തിരുവനന്തപുരം| rahul balan| Last Updated: ഞായര്‍, 10 ഏപ്രില്‍ 2016 (15:26 IST)

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ
ചികിത്സിക്കുന്നതിനായി വിപുലമായി സന്നാഹവുമായി നാവിക സേനയുടെ സംഘമെത്തി. ആദ്യമായി രണ്ട് ഹെലികോപ്റ്ററുകളാണ് കൊല്ലം ആശ്രാമം മൈതാനത്ത് എത്തിയത്. ഇതിന് പുറമേ ഐ എന്‍ എസ് കബ്ര, ഐന്‍ എസ് കല്‍പ്പേനി എന്നീ കപ്പലുകള്‍ മരുന്നുകള്‍ അടക്കമുള്ള സന്നാഹങ്ങളുമായി കൊല്ലത്തെത്തും.

വിദഗ്ദ ചികിത്സ ആവശ്യമുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റാന്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കും. അപകടത്തില്‍ ഗുരുതര പരുക്കുകളോടെ 70ലധികം പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :