ലേണേഴ്‌സ്‌ ടെസ്റ്റിന്‌ കമ്പ്യൂട്ടര്‍

PROPRO
ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ എടുക്കുന്നതിനുള്ള ലേണേഴ്‌സ്‌ ടെസ്റ്റിന്‌ കൈക്കൂലിക്കാരെ ഒഴിവാക്കാന്‍ ഡല്‍ഹിയില്‍ കമ്പ്യൂട്ടര്‍ സംവിധാനം ആവിഷ്‌കരിച്ചു.

കൈക്കൂലി കൊടുത്ത്‌ ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ സംഘടിപ്പിച്ചുകൊടുക്കുന്നവരുടെ ശ്രദ്ധക്ക്‌ ഡല്‍ഹിയില്‍ ഇനി അത്‌ നടപ്പില്ല. രാജ്യ തലസ്ഥാനത്ത്‌ ഇനി ലേണേഴ്‌സ്‌ പരീക്ഷ നടത്തുകയും നീരീക്ഷിക്കുകയും ചെയ്യുന്നത്‌ കമ്പ്യൂട്ടര്‍ ആയിരിക്കും.

സൗത്ത്‌ വെസ്റ്റ്‌ ഡെല്‍ഹി വസന്ത്‌ വിഹാറിലുള്ള ട്രാന്‍സ്‌ പോര്‍ട്ട്‌ ഓഫീസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം നിലവില്‍ വന്നു. കമ്പ്യൂട്ടര്‍ നിയന്ത്രിത ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ സമ്പ്രദായം ആദ്യം ആവിഷ്‌കരിച്ചത്‌ അഹമ്മദാബാദില്‍ ആണ്‌.

ന്യുഡല്‍ഹി| WEBDUNIA|
ലേണേഴ്‌സ്‌ പരീക്ഷക്കുള്ള ചോദ്യങ്ങള്‍ കമ്പ്യൂട്ടര്‍ ചോദിക്കുകയും ഉദ്യോഗാര്‍ത്ഥി അതിന്‌ ഉത്തരം നല്‌കുകയും വേണം. 250 ചോദ്യങ്ങളില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ തെരഞ്ഞെടുക്കുന്ന 20 ചോദ്യങ്ങളാണ്‌ ഉണ്ടാകുക. പരീക്ഷ കഴിയുമ്പോള്‍ തന്നെ പരീക്ഷ എഴുതിയ ആള്‍ പാസായോ എന്ന്‌ അറിയാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :