ആഗോള വിപണിയില്‍ ഏറെ ജനപ്രീതി നേടിയ നോക്കിയ 6210 നാവിഗേറ്റര്‍ മൊബൈലുകള്‍ ഇന്ത്യന്‍ വിപണിയിലുമെത്തി. നിലവില്‍ വിപണിയിലുള്ള 6110 നാവിഗേറ്ററിന്‍റെ പിന്‍ഗാമിയായാണ് 6210 നാവിഗേറ്റര്‍ എത്തുന്നത്.
സ്ലൈഡര്‍ വിഭാഗത്തില്‍പ്പെട്ട 6210 നാവിഗേറ്റര്‍ മുന്‍ മോഡലിനേക്കാള്‍ സാങ്കേതികത്തികവ് അവകാശപ്പെടുന്ന ഹാന്‍ഡ്‌സെറ്റാണ്. ക്വാഡ് ബാന്‍ഡ് ജി എസ് എം കണ്‍ക്ടിവിറ്റിയുള്ള ഈ ഫോണില്‍ ജി പി എസ് സംവിധാനം ഉള്‍ക്കോള്ളിച്ചിട്ടുണ്ട്. നോക്കിയാ മാപ്പും ഡിജിറ്റല്‍ കോമ്പസുമുള്ള 6210 നാവിഗേറ്ററിന് 2.4 ഇഞ്ച് റ്റി എഫ് റ്റി ഡിസ്പ്ലേയാണുള്ളത്.
ഓട്ടോ ഫോക്കസ് സംവിധാനമുള്ള 3.15 എം പി ക്യാമറയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. വീഡിയോ റെക്കോഡിങ്ങും ഇതിലൂടെ സാധ്യമാകും. വിവരസംഭരണ ശേഷി 120 എംബിയാണെങ്കിലും വൈ ഫൈ ശേഷിയില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പോരായ്മ.
സിംബയാന്‍ എസ്60 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 6210 നാവിഗേറ്ററിന്‍റെ ഭാരം 117 ഗ്രാമാണ്. കറുപ്പ്, ചുവപ്പ് എന്നീ രണ്ട് നിറങ്ങളില്‍ ലഭിക്കുന്ന ഈ ഹാന്‍ഡ്സെറ്റിന്‍റെ ഇന്ത്യയിലെ വില ഏകദേശം 17,000 രൂപയാണ്.