നെറ്റില്‍ ശബ്ദ റെസ്യൂമെയും!

ബാംഗ്ലൂര്‍| WEBDUNIA|
പുറം‌പണി വ്യവസായത്തിന്‍റെ വളര്‍ന്നതിനൊപ്പം മേഖലയിലേക്ക് പുതിയ ജീവനക്കാരെ കണടെത്തുകെയന്ന് കടുത്ത വെല്ലുവിളി നേരിടാനുള്ള നവീന ആശയം മുന്‍നിര തൊഴില്‍ പോര്‍ട്ടലായ ടൈംസ് ജോബ് അവതരിപ്പിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് തങ്ങളുടെ ഓഡിയോ റെസ്യൂമെ കൂടി സൈറ്റില്‍ നല്‍കാനുള്ള സംവിധാനമാണ് ടൈംസ് ഒരുക്കിയിരിക്കുന്നത്.

സൈറ്റില്‍ രജിസറ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ റെസ്യൂമയോടൊപ്പം സ്വന്തം ശബ്ദത്തില്‍ തന്നെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും ഇതിലൂടെ സാധിക്കും. ഇന്‍റര്‍വ്യൂ മാതൃകയിലായിരിക്കും ഇത് റെക്കോഡ് ചെയ്യുക. പുറം‌പണി മേഖലയില്‍ ജീവനക്കാരുടെ ശബ്ദത്തിനും ഭാഷാ പ്രാവിണ്യത്തിനുമാണ് പ്രാധാന്യമെന്നിരിക്കെ തൊഴില്‍ദാതാക്കള്‍ക്ക് സമയ നഷ്ടമില്ലാതെ തന്നെ തങ്ങള്‍ക്ക് അനുയോജ്യരായ ജീവനക്കാരെ കണ്ടെത്താനും ഇതിലൂടെ സാധിക്കും.

പു‌റം‌പണി മേഖലയില്‍ വീഡിയോ റെസ്യൂമെകള്‍ക്ക് വന്‍ ജനപ്രീതി ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കമ്പനി വോയിസ് റെസ്യൂമെ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍റര്‍നെറ്റ് സംവിധാനമുള്ള കമ്പ്യൂട്ടറുകളില്‍ നിന്ന് മൈക്രോഫോണ് ഉപയോഗിച്ച് ഇത്തരത്തില്‍ വോയിസ് റെസ്യൂമേ തയാറാക്കാവുന്നതാണ്.

എന്നാല്‍ യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥിക്ക് പകരം മറ്റാരെങ്കിലും ശബ്ദം റെക്കോഡ് ചെയ്യുന്നത് ഇതിന്‍റെ ലക്‌ഷ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ രീതിയില്‍ ആഗോള്‍ തലത്തിലുള്ള ടെസ്റ്റുകള്‍ക്ക് എത്തുന്ന ഇരുപത് പേരില്‍ ഒരാള്‍ വ്യാജനായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :