വ്യവസായ പരിവര്‍ത്തനത്തിന് സൈറ്റ്

ബാംഗ്ലൂര്‍| WEBDUNIA|
സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സഥാപനങ്ങള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനുള്ള വഴി കാണിക്കുന്ന ഒരു വെബ്സൈറ്റ് ഇന്‍റര്‍നെറ്റിലെത്തി. യുണൈറ്റഡ് ബിസിനസ് മീഡിയയും സത്യം കമ്പ്യൂട്ടര്‍ സര്‍വീസസും സംയുക്തമായാണ് ട്രാന്‍സ്‌ഫൊമേഷന്‍ എനേബ്ലേഴ്സ് ഡോട്ട് കോം എന്ന ഈ വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നെത്.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ വശങ്ങള്‍ ഈ സൈറ്റ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ വിഷയത്തിലെ ഗവേഷകകര്‍ക്ക് വരെ സഹായകരമായ വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമെ സാങ്കേതിക വിദ്യയുടെ ഉപയോഗം സംബന്ധിച്ച് ഉള്‍ക്കാഴ്ച നല്‍കുന്ന ലേഖനങ്ങള്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തുടങ്ങിയവയും സൈറ്റിലുണ്ട്.

ഒരോ വ്യവസായവും നേരിടുന്ന വെല്ലുവിളികളെ പ്രത്യേകമായി അപഗ്രഥിക്കുന്ന വിഭാഗം, ആഗോള തലത്തിലുണ്ടാകുന്ന് മാറ്റങ്ങളുടെ വിവരം തുടങ്ങിയവയും ഈ സൈറ്റിന്‍റെ പ്രത്യേകതയാണ്. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ടെലിക്കോം, മാധ്യമം, നിര്‍മ്മാണം, ആരോഗ്യം, തുടങ്ങിയ മേഖലകളുടെ വിശദ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വ്യവസായങ്ങളുടെ പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ഉള്‍ക്കാഴ്ച നലകാനുള്ള ഉദ്ദേശത്തോടയാണ് സൈറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :