ഒരു നിശബ്ദ വിപ്ലവം: അന്താരാഷ്ട്ര ക്ലാസിക്കുകള്‍ ഇവിടെ മലയാളം സംസാരിക്കും
PRO
എം സോണ്‍ എന്നത് ഒരു ഒത്തുചേരലാണ്. ലോകോത്തരക്ലാസിക്കുകള്‍ മാതൃഭാഷയിലേക്കാക്കുകയെന്ന ഉദ്യമത്തിന് ഇവിടെ ഇവര്‍ ഒത്തുചേരുന്നു. ഇതിനെക്കുറിച്ചറിഞ്ഞവരെല്ലാം തങ്ങള്‍ അറിഞ്ഞ, അനുഭവിച്ച ക്ലാസിക് അന്യഭാഷാചിത്രങ്ങള്‍ നമ്മുടെ ഭാഷയിലും മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാവണമെന്ന് കരുതി തങ്ങളുടേതായ സംഭാവകള്‍ നല്‍കുന്നു.
ഇവര്‍ ചെയ്യുന്നത് സൌജന്യമായി തന്നെ ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്ത് സിനിമാഫയലിനൊപ്പം കാണാവുന്നതേയുള്ളൂ. സിനിമാ പരിഡിസോയെന്ന സിനിമാപ്രേമികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയില്‍ പ്രമോദ്കുമാര്‍ ഇട്ട ഒരു പോസ്റ്റായിരുന്നു ഈ പ്രസ്ഥാനത്തിന് പ്രചോദനമായത് പിന്നീട് പാലക്കാട് സ്വദേശി ശ്രീജിത്ത്, പ്രമോദ്കുമാര്‍, അപ്പോളോ ടയര്‍ ഉദ്യോഗസ്ഥാനായ പ്രമോദ്കുമാര്‍, ചെറായി സ്വദേശി ഗോകുല്‍ ദിനേശ് എന്നിവരാണ് സബ്ടൈറ്റില്‍ നിര്‍മാണത്തിന് തുടക്കമിട്ടതെന്നും മാതൃഭൂമിയില്‍ വി വി ബിജു എഴുതിയ ലേഖനത്തില്‍ പറയുന്നു.
ചെന്നൈ|
WEBDUNIA|
കൂട്ടായ്മകള്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുന്നു- അടുത്ത പേജ്