ആദിവാസി രാജാവിന്റെ വെബ്സൈറ്റ് മമ്മൂട്ടി ഉദ്ഘാടനം ചെയ്തു
കൊച്ചി|
WEBDUNIA|
PRO
PRO
ദക്ഷിണേന്ത്യയിലെ ഏക ആദിവാസി രാജാവാണ് കോവില്‍മല രാമന്‍ രാജമന്നാന്‍. ഇടുക്കിയിലെ മന്നാന്‍സമുദായത്തിന്റെ രാജാവായ രാമന്‍ രാജമന്നാന്‍ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സജീവമാണ്. ഇപ്പോള്‍ രാജാവ് സ്വന്തമായി വെബ്സൈറ്റും തുടങ്ങി. അത് ഉദ്ഘാടനം ചെയ്തതാകട്ടെ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ 'ജവാന്‍ ഓഫ് വെള്ളിമല' യുടെ കൊച്ചി കുസാറ്റ് കാമ്പസിലെ ലൊക്കേഷനിലാണ് ഉദ്ഘാടനം നടന്നത്. സെറ്റില്‍ മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും ആസിഫ് അലിയും മംമ്തയുമുണ്ടായിരുന്നു. തേനും കാട്ടുപഴങ്ങളുമായാണ് രാജാവും പരിവാരങ്ങളും മമ്മൂട്ടിയെ കാണാന്‍ എത്തിയത്.
കോവില്‍മലരാജ. കോം എന്ന വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത് ഇന്‍ഫോപാര്‍ക്കിലെ ഗ്ലോബല്‍ ഇന്‍ഫോ ടെക് ആണ്. മന്നാന്‍ സമുദായത്തെക്കുറിച്ചും കോവില്‍മലയെക്കുറിച്ചുമുള്ള സകല വിവരങ്ങളും വെബ്സൈറ്റില്‍ ഉണ്ട്. മുന്‍ രാജാക്കന്മാരുടെ ചിത്രങ്ങളും കോവില്‍മലയുടെ പ്രകൃതിഭംഗിയും കാണാം.
ഉത്ഘാടന ശേഷം കോവില്‍മലയിലെ പ്രശ്നങ്ങള്‍ രാജാവ് മമ്മൂട്ടിയുമായി പങ്കുവച്ചു. വിദ്യാഭ്യാസ കാര്യത്തില്‍ അവിടുത്തെ കുട്ടികള്‍ ഏറെ പിന്നിലാണെന്നും അവരില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിച്ചുവരുന്നതായും രാജാവ് പറഞ്ഞു. ഫിബ്രവരിയില്‍ നടക്കുന്ന കാലയൂട്ട് ഉത്സവത്തിന് മമ്മൂട്ടിയെ ക്ഷണിക്കുകയും ചെയ്തു. താന്റെ സഹായങ്ങള്‍ ഉണ്ടാകുമെന്ന് മമ്മൂട്ടി രാജാവിന് ഉറപ്പ് നല്‍കി.