തൊഴില്‍‌രഹിതനായ ആള്‍ സ്വയം വില്പനയ്ക്ക് വച്ചു!

ലണ്ടന്‍| WEBDUNIA|
PRO
PRO
മൂന്ന് കുട്ടികളുടെ പിതാവായ തൊഴില്‍‌രഹിതന്‍ സ്വയം വില്പനയ്ക്ക് ഒരുങ്ങി. ഓണ്‍ലൈന്‍ ലേലം നടക്കുന്ന വെബ്സൈറ്റില്‍ ആണ് സ്വയം വില്പനയ്ക്ക് വച്ചിരിക്കുന്നത്.

യു കെയില്‍ നിന്നുള്ള ആന്‍ഡി മാര്‍ട്ടിന്‍(45) ആണ് സ്വയം വിലയിട്ടിരിക്കുന്നത്. 20,000 പൌണ്ട് ആണ് തന്റെ വില എന്ന് ഇയാള്‍ പറയുന്നു. ലേല വെബ്സൈറ്റിലെ ‘ഗുഡ്സ് വാണ്ടഡ്’ എന്ന വിഭാഗത്തിലാണ് ഇയാളെ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

ഒരു മാലിന്യ സംസ്കരണ പ്ലാന്റിലെ ട്രാഫിക്ക് പ്ലാനറാണ് മാര്‍ട്ടിന്‍. ഒരു മാസത്തിനകം തന്റെ ജോലി നഷ്ടപ്പെടും എന്ന തിരിച്ചറിവാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മുമ്പും ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടത്രേ. അന്ന് ഇയാള്‍ വല്ലാത്ത മാനസികവിഷമവും ദേഷ്യവുമെല്ലാം അനുഭവിച്ചു. അത് ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ഇയാള്‍ പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :