യുഎസ്സില്‍ എയര്‍ ഇന്ത്യക്ക് പിഴ; 80,000 ഡോളര്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
എയര്‍ ഇന്ത്യക്ക് യു എസ് ഗതാഗത വകുപ്പ് പിഴ ചുമത്തി. 80,000 ഡോളര്‍ ആണ് പിഴ ചുമത്തിയത്.

വെബ്സൈറ്റിലൂടെ യാത്രക്കാര്‍ക്ക് യഥാസമയം വിവരങ്ങള്‍ നല്‍കുന്നതിന് അലംഭാവം കാട്ടിയതിനാണ് പിഴ ചുമത്തിയത്. സര്‍വീസുകളിലെ കാലതാമസവും ഫീസിന്റെ കാര്യവും യാത്രക്കാരെ അറിയിക്കുന്നതില്‍ എയര്‍ ഇന്ത്യ താമസം വരുത്തിയെന്ന് യു എസ് ഗതാഗത വകുപ്പ് പറയുന്നു.

യുഎസ്സില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ഉപഭോക്തൃനിയമം അനുസരിച്ചാണ് ഗതാഗതവകുപ്പ് നടപടിയെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :