പിണറായി പറയുന്നത് ജനം വിശ്വസിക്കുമോ എന്ന് കാണാം: വി എസ്

തി‍രുവനന്തപുരം| WEBDUNIA|
PRO
ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും പങ്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത് ജനം വിശ്വസിക്കുമോ എന്ന് കാത്തിരുന്ന്‌ കാണാമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. ഇടതുമുന്നണി ശിഥിലമായതാണ് 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിലും ഉണ്ടായ തിരിച്ചടിക്ക് കാരണമെന്നും വി എസ് പറഞ്ഞു.

ടി പി വധത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ലെന്ന്‌ അരിയാഹാരം കഴിക്കുന്നവര്‍ വിശ്വസിക്കുമെന്ന പിണറായിയുടെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് വി എസ് രൂക്ഷമായ രീതിയില്‍ മറുപടി പറഞ്ഞത്. പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ നാട്ടില്‍ നടക്കുന്നതെന്ന് ഉടന്‍ അറിയാമെന്നായിരുന്നു വി എസിന്‍റെ മറുപടി.

പി ഡി പിയെ കൂട്ടു പിടിച്ചതും സിപിഐ, ജനതാദള്‍ എന്നീ കക്ഷികളില്‍ നിന്ന് സീറ്റ് പിടിച്ചുവാങ്ങിയതും 2009ലെ തെരഞ്ഞെടുപ്പ് തോല്‍‌വികള്‍ക്ക് കാരണമായി. ലോട്ടറി പ്രശ്നമാണ് തോല്‍‌വിക്ക് കാരണമെന്ന നിലപാട് ശരിയല്ല. ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിക്കുകയാണ്‌ താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ചെയ്‌തതെന്നും വി എസ്‌ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :