ഇന്ത്യയിൽ നിന്ന് ലക്ഷക്കണക്കിന് വീഡിയോകൾ റിമൂവ് ചെയ്ത് യൂട്യൂബ്: കാരണം ഇതാണ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (20:25 IST)
ഇന്ത്യയിൽ നിന്നുള്ള നിരവധി വീഡിയോകൾ യൂട്യൂബ് ഡിലീറ്റ് ചെയ്തതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് മാത്രം 1,324,634 വീഡിയോകളാണ് യൂട്യൂബ് നീക്കം ചെയ്തത്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാശംങ്ങൾ ഉള്ളത്.

യുഎസിൽ നിന്നും 445,148 വീഡിയോകളാണ് നീക്കം ചെയ്തത്. ഇന്തോനേഷ്യയിൽ നിന്ന് 427,748 വീഡിയോകളും ബ്രസീലിൽ നിന്ന് 222,826 വീഡിയോകളുമാണ് നീക്കം ചെയ്തിട്ടുള്ളത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും കുറ്റകൃത്യങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ളതുമായ വീഡിയോകളുമാണ് റിമൂവ് ചെയ്തിരിക്കുന്നത്.

ഇതിൽ 30 ശതമാനം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും 20 ശതമാനം ഉള്ളടക്കം മറ്റു കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന കണ്ടെന്റ് ആണെന്നും യൂട്യൂബ് പറയുന്നു.
14.8 ശതമാനം
നഗ്നത, ലൈംഗികത ഉൾപ്പെടുന്ന കണ്ടൻ്റാണ്.ഇതിൽ 4,195,734 എണ്ണം വീഡിയോകൾ
ഓട്ടമേറ്റഡ് ഫ്ലാഗിങ് വഴിയും 256,109 എണ്ണം ഉപയോക്താക്കൾ, 34,490 എണ്ണം വ്യക്തിഗത വിശ്വസനീയ ഫ്ലാഗർമാർ മുഖേനയുമാണ് നീക്കം ചെയ്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :