ഷവോമി എംഐ 4 ഫോണിന്റെ വില 4000 രൂപ കുറച്ചു

Last Modified ശനി, 13 ജൂണ്‍ 2015 (14:44 IST)
ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ എംഐ 4 മോഡലിന്റെ 64 ജിബി വേരിയന്റിന്റെ വില 4000 രൂപ കുറച്ചു. 23999 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇനിമുതല്‍
19999 രൂപയ്ക്കു ലഭിക്കും. വിലകുറച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ്
ഫോണിന്റെ വില ഷവോമി കുറച്ചത്.

5 ഇഞ്ച് എച്ചഡി ഡിസ്‌പ്ലേ, 2.5 ജിഗാഹെര്‍ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്രൊസസര്‍, 3 ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 13 മെഗാപിക്‌സലിന്റെ പ്രധാന കാമറയും 8 മെഗാ പിക്‌സലിന്റെ മുന്‍ കാമറയുമാണ് ഫോണിലുള്ളത്. 3080 എംഎഎച്ചിന്റെ ബാറ്ററിയാണ്
ഫോണിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ 16 ജിബി വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. 17999 രൂപയാണ് 16 ജിബി ഫോണിന്റെ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :