ഡല്‍ഹി|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (16:14 IST)
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരറ്റസായ രത്തന്‍ ടാറ്റ ഷവോമിയില്‍ ഓഹരികള്‍ വാങ്ങി. വ്യക്തിപരമായാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്ര ശതമാനം ഓഹരിയാണ് വാങ്ങിയതെന്ന് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.ശേഷം ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ സ്നാപ്ഡീല്‍, അര്‍ബന്‍ ലാഡര്‍, ബ്ളൂസ്റ്റോണ്‍, കര്‍ദേഖോ ഡോട് കോം എന്നിവയിലും രത്തന്‍ ടാറ്റ മുന്‍പ് നിക്ഷേപം നടത്തിയിട്ടുണ്ട്.
2012ല്‍ ടാറ്റ സാമ്രാജ്യത്തിന്റെ അധിപസ്ഥാനത്തുനിന്ന് വിരമിച്ച രത്തന്‍ ടാറ്റ ഇപ്പോള്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ എമിരറ്റസാണ്. വില്പനയില്‍ ഗിന്നസ് റെക്കോര്‍ഡ് വരെ നേടിയ മൊബൈല്‍ നിര്‍മ്മാതാക്കളാണ് ഷവോമി. ലോക സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മൂന്നാം സ്ഥാനമാണ് ഷവോമിയ്ക്കുള്ളത്.