സിയോമി Mi4 ഇന്ത്യയില്‍ അവതരിപ്പിക്കുന്നു

ന്യൂഡല്‍ഹി| Last Modified ബുധന്‍, 28 ജനുവരി 2015 (14:34 IST)
ഇന്ത്യന്‍ വിപണിയില്‍ വില്പനയുടെ കാര്യത്തില്‍ റിക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിയോമി അവരുടെ എന്ന ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കമ്പനി പുറത്തിറക്കിയ മോഡലാണ് Mi4. എന്നാല്‍ ഇത് ഇന്ത്യയില്‍ എത്തിച്ചിരുന്നില്ല. ഫോണിന്റെ വില Rs 20,000ന് അടുത്തായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.


5 ഇഞ്ച് IPS ഡിസ്‌പ്ലെ, 2.5 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. ഇതു കൂടാതെ ഫോണിന് 13 മെഗാപിക്സല്‍ പിന്‍ കാമറയും എട്ട് മെഗാ പിക്സല്‍ മുന്‍ കാമറയുമുണ്ട്. 3080 mAh ആണ് ബാറ്ററി കപ്പാസിറ്റി. സിയോമിയുടെ റെഡ്‍മി 1S, റെഡ്‍മി നോട്ട്, Mi 3 എന്നീ മോഡലുകള്‍ വന്‍ ഹിറ്റായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :