ഒടുവില്‍ ആന്‍ഡ്രോയ്‌ഡിനെ പുണരാന്‍ ബ്ലാക്‌ബെറി തീരുമാനിച്ചു

വാട്ടര്‍ലൂ| JOYS JOY| Last Modified വെള്ളി, 12 ജൂണ്‍ 2015 (17:53 IST)
ഒടുവില്‍ വഴിമാറി നടക്കാന്‍ ബ്ലാക്‌ബെറിയും തീരുമാനിച്ചു. മുപ്പത്തിരണ്ടു വര്‍ഷത്തെ ചരിത്രമുള്ള ബ്ലാക്‌ബെറി അവസാന അങ്കത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ചരിത്രപരവും നിര്‍ണായകവുമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

അതിന്റെ ഭാഗമായി ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ബ്ലാക്‌ബെറി. അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ വിപണി കൈയടക്കിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയവരാണ് ബ്ലാക്‌ബെറി. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ 0.4 ശതമാനം മാത്രമാണ് ബ്ലാക്ക്‌ബെറിയുടെ വില്പന.
അതായത്, നൂറു സ്മാര്‍ട്‌ഫോണുകള്‍ വില്‍ക്കുമ്പോള്‍ അതിലൊന്ന് ചിലപ്പോള്‍ ബ്ലാക്‌ബെറി ആയിരിക്കും എന്ന് മാത്രം.

ഈ അവസ്ഥയ്ക്ക് ഒരു മാറ്റം അനിവാര്യമായതിനാലാണ് ബ്ലാക്‌ബെറി ആന്‍ഡ്രോയ്‌ഡ് പരീക്ഷണത്തിന് ഒരുങ്ങുന്നത്. ബ്ലാക്‌ബെറി ഫോണുകളുടെ വില്പന കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണവും ബ്ലാക്‌ബെറി കുറച്ചിരുന്നു. 2011ല്‍ 17,500 പേര്‍ ജോലിക്കാര്‍ ആയി ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഉള്ളത് 6,225 ജീവനക്കാര്‍ മാത്രമാണ് ഉള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :