വിലക്കുറവ്, വമ്പന്‍ ഫീച്ചേഴ്സ്; ഷവോമിയുടെ എംഐ നോട്ട് പ്രോ

മുംബൈ| Last Updated: ബുധന്‍, 6 മെയ് 2015 (20:55 IST)
വിലക്കുറവുള്ള എന്നാല്‍ ഒട്ടേറെ ഫീച്ചേഴ്സുള്ള ഫോണുകള്‍ അവതരിപ്പിച്ച് വില്പനയില്‍ റെക്കോര്‍ഡ് സ്രിഷ്ടിച്ച ഷവോമി തങ്ങളുടെ പുതിയ എംഐ നോട്ട് പ്രോ അവതരിപ്പിച്ചു. നോട്ട് പ്രോയില്‍ 5.7 ഇഞ്ചിന്റെ 2കെ ഡിസ്‍പ്ലെയാണുള്ളത്.

എച്ച് ടി സിയുടെ ഫ്ളാഗ്ഷിപ്പുകളായ എച്ച് ടി സി വണ്‍ എം9, എല്‍ജിയുടെ ജി ഫ്ലെക്സ് 2 തുടങ്ങിയ ഫോണുകളെ ലക്ഷ്യം വെച്ചാണ് ഷവോമി ഈ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോണുകളോട് താരതമ്യം ചെയ്യുമ്പോള്‍ പകുതി വിലയെ എംഐ നോട്ട് പ്രോയ്ക്കുള്ളു എന്നതാണ് പ്രത്യേകത

ഒക്ടാകോര്‍ 64 ക്വാല്‍കോം സ്‍നാപ് ഡ്രാഗണ്‍ 810 പ്രൊസസറും 3ഡി കര്‍വ്ഡ് ഗ്ലസുമാണ് എംഐ നോട്ട് പ്രോയുടെ പ്രധാന പ്രത്യേകതകള്‍. ആന്‍ഡ്രോയിഡിന്റെ 5.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. എല്‍.ടി.ഇ ക്യാറ്റ് 9 നെറ്റ്‍വര്‍ക്ക് സംവിധാനത്തോടു കൂടിയ എംഐ നോട്ട് പ്രോയുടെ ഡൗണ്‍ലോഡിങ് സ്പീഡ് 450 Mbps ആണ്. 3 മെഗാ പിക്സല്‍ പ്രധാന കാമറയും നാലു എം.പി മുന്‍ കാമറയുമാണ് ഇതിലുള്ളത്.
64 ജിബിയുടെ സ്റ്റോറേജുമായാണ് എംഐ നോട്ട് പ്രോ എത്തുന്നത്.
3090 mAh ന്റെ ബാറ്ററിയാണ് ഫോണിന്റെ കരുത്ത്. ബാറ്ററി ഒരു മണിക്കൂറിനുള്ളില്‍ 70 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് ഷവോമിയുടെ അവകാശവാദം. 32,900 രൂപയാണ് ഫോണിന്റെ വില'


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :