വാട്ട്സാപ്പിൽ പുതിയ സീക്രട്ട് കോഡ് ഫീച്ചർ

അഭിറാം മനോഹർ| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (14:05 IST)
വാട്ട്‌സാപ്പിലെ ചാറ്റുകള്‍ക്ക് അധിക സുരക്ഷയൊരുക്കുന്നതിനായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. ചാറ്റുകള്‍ക്ക് രഹസ്യ പാസ്‌വേഡ് സെറ്റ് ചെയ്യാനുള്ള സൗകര്യമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ചാറ്റുകള്‍ മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ മറച്ചുപിടിക്കാന്‍ ഇത് ഉപകരിക്കും.

ഫോണിന്റെ പിന്‍ നമ്പര്‍,പാസ്‌കോഡ്,ഫിംഗര്‍ പ്രിന്റ്,ഫേസ് എന്നിവയുപയോഗിച്ച് ലോക്ക് ചെയ്ത ചാറ്റുകള്‍ സുരക്ഷിതമാക്കാം. ഇതോടെ ഈ ചാറ്റുകള്‍ മറ്റൊരു പ്രത്യേക ലിസ്റ്റിലേക്ക് പോകും. ഈ ലിസ്റ്റ് തുറക്കണമെങ്കില്‍ പ്രധാന ചാറ്റ് ലിസ്റ്റ് വിന്‍ഡോയ്ക്ക് താഴെ സ്വയ്പ്പ് ചെയ്യണം. ഫോണിലെ പാസ്‌വേഡ്,ഫിംഗര്‍ പ്രിന്റ്,ഫേസ് ഐഡി എന്നിവയില്‍ ഏതെങ്കിലും നല്‍കിയാല്‍ മാത്രമാകും ഇത് തുറക്കാന്‍ സാധിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :