ലോഗിൻ ചെയ്യാൻ ഇനി ഇമെയിൽ ഐഡി മതി, പുതിയ വെരിഫിക്കേഷനുമായി വാട്ട്സാപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 നവം‌ബര്‍ 2023 (20:01 IST)
ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പാണ് വാട്ട്‌സാപ്പ്. അതിനാല്‍ തന്നെ ഉപഭോക്താക്കളെ നിലനിര്‍ത്താനായി കമ്പനി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക സാധാരണമാണ്. ഇപ്പോഴിതാ ഇപഭോക്താക്കള്‍ക്ക് അവരുടെ ഇമെയില്‍ ഐഡി ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വാട്ട്‌സാപ്പിന്റെ ബീറ്റാ വെര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിച്ചിരിക്കുന്നത്.

നിലവില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്ട്‌സാപ്പിന്റെ ലോഗിന്‍. ഇമെയില്‍ വെരിഫിക്കേഷന്‍ എത്തുന്നതോടെ ഇമെയില്‍ ഐഡി ഉപയോഗിച്ചും വാട്ട്‌സാപ്പ് ഉപയോഗിക്കാനാകും. അടുത്തിടെയാണ് വാട്ട്‌സാപ്പ് ആപ്പില്‍ 2 ഫോണ്‍ നമ്പറുകള്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം കൊണ്ടുവന്നത്. എങ്കിലും ഈ ഫീച്ചര്‍ ഇനിയും മുഴുവന്‍ പേരിലേക്കും എത്തിയിട്ടില്ല. നവംബര്‍ മാസത്തിലാകും പുതിയ അപ്‌ഡേറ്റായി മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ ലഭ്യമാവുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :