'നൂറോളം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്,സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരല്ല അത്, മഞ്ജു വാര്യര്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (09:16 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയിലെ ആപ്പുകളെ കുറിച്ച് മഞ്ജുവിനോട് അവതാരകന്‍ ചോദിച്ചു, ഇതിന് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. താന്‍ അധികം ആരെയും വിളിക്കാറില്ലെന്നും തന്റെ ഫോണിലേക്ക് ഏറ്റവും കൂടുതല്‍ വരാറുള്ള ഫോണ്‍കോള്‍ അമ്മയുടേതാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

ഫോണിന്റെ വാള്‍പേപ്പര്‍ ബ്ലാക്ക് നിറത്തിലുള്ള തീമാണെന്നും ഫോട്ടോകള്‍ ഒന്നുമല്ലെന്നും നടി പറഞ്ഞു. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പ് വാട്‌സ്ആപ്പ് ആണെന്നും ഇന്‍സ്റ്റഗ്രാം ഒന്നും അധികം ചെക്ക് ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു. നൂറോളം പേരെ ഫോണില്‍ നിന്ന് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അത് സിനിമ ഇന്‍ഡസ്ട്രിയല്‍ ഉള്ള ആരുമല്ലെന്നും നടി പറഞ്ഞുതുടങ്ങുന്നു.

'നൂറോളം പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. അത് പക്ഷെ അറിയുന്ന ആളുകളൊന്നുമല്ല. ടെക്സ്റ്റ് ചെയ്യാതെ എന്നെ ഇങ്ങനെ വെറുതെ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും തിരക്കിലൊക്കെയാണെങ്കില്‍ ഞാന്‍ അതൊന്ന് ഹോള്‍ഡില്‍ ഇടും. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ ടെക്സ്റ്റ് ചെയ്യുമല്ലോ എന്ന് വിചാരിച്ചിട്ടാണത്. സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആരെയും ഞാന്‍ ബ്ലോക്ക് ചെയ്തിട്ടില്ല',-മഞ്ജു വാര്യര്‍ പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :