മുന്നറിയിപ്പ്: വാട്ട്സാപ്പിൽ വൻ സുരക്ഷാ വീഴ്ച : അപ്ഡേറ്റ് ചെയ്യണമെന്ന് നിർദേശം

അഭിറാം മനോഹർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (18:46 IST)
ജനപ്രിയ മെസേജിങ് സേവനമായ വാട്ട്സാപ്പിൽ വൻ കണ്ടെത്തിയെന്നും പ്രശ്നം പരിഹരിച്ചെന്നും റിപ്പോർട്ട്. കമ്പനി തന്നെയാണ് പ്രശ്നം കണ്ടെത്തിയതായി അറിയിച്ചത്. ആപ്പിൻ്റെ പുതിയ പതിപ്പിൽ ഇത് പരിഹരിച്ചിട്ടുണ്ടെങ്കിലും പഴയ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉടൻ തന്നെ ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.

സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുള്ള വാട്ട്സാപ്പ് പേജിൻ്റെ സെപ്റ്റംബറിലെ അപ്ഡേറ്റിലാണ് ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ ആദ്യം പുറത്തുവിട്ടത്. V2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബിസിനസ്, v2.22.16.12-ന് മുൻപുള്ള ഐഒഎസ് പതിപ്പുകൾ, v2.22.16.12-ന് മുൻപുള്ള വാട്സാപ്പിന്റെ ഐഒഎസ് ബിസിനസ് പതിപ്പുകൾ എന്നിവയ്ക്കാണ് പ്രശ്നം നേരിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :