ഇന്ത്യൻ നിർമിത ഫോണുകൾക്ക് വൻ ഡിമാൻഡ്: വിൽപ്പനയ്ക്ക് വമ്പൻ മുന്നേറ്റം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (21:27 IST)
ഇന്ത്യൻ നിർമിത ഫോണുകൾക്ക് ഡിമാൻഡേറുന്നതായി റിപ്പോർട്ട്. 2022ലെ രണ്ടാം പാദത്തിൽ 4.4 കോടിയിലധികം ഇന്ത്യൻ നിർമിത ഫോണുകളാണ് വിറ്റഴിച്ചത്. ഓപ്പോയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. 23.9 ശതമാനം ഓപ്പോയുടേതായി വിറ്റുപോയിട്ടുള്ളത്. 21.8 ശതമാനം വിഹിതവുമായി സാംസങ്ങാണ് രണ്ടാം സ്ഥാനത്ത്.

മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗത്തിൽ 21 ശതമാനവും വിറ്റഴിയുന്നത് ആഭ്യന്തര ബ്രാൻഡായ ലാവയാണ്. നെക്ബാൻഡുകളും സ്മാർട് വാച്ചുകളും വിൽക്കുന്ന ടിഡബ്യുഎസ് ആണ് വെയറബിൾസ് വിഭാഗത്തിൽ ഒന്നാമതായി ഉള്ളത് (16 ശതമാനം). ഈ വർഷത്തിൻ്റെ ആദ്യ പാദങ്ങളിൽ ഇന്ത്യൻ നിർമിത സ്മാർട്ട്ഫോൺ വിൽപ്പന 7 ശതമാനമായി വർധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :