ഐ ഫോൺ 14 ഇന്ത്യയിൽ നാളെയെത്തും: വില 79,900 രൂപ മുതൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (19:31 IST)
ഐഫോണിൻ്റെ 14 സീരീസ് സെപ്റ്റംബർ 16ഓടെ ഇന്ത്യൻ വിപണിയിലെത്തും. ഐഫോൺ 14, ഐഫോൺ 14 പ്ലസ്,ഐഫോൺ 14 പ്രോ,ഐഫോൺ 14 പ്രോ മാക്സ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

79,900 രൂപയാണ് അടിസ്ഥാന മോഡലായ ഐഫോൺ 14ൻ്റെ വില.ഐഫോണ്‍ ചരിത്രത്തിലെ ആദ്യ 48 എം.പി. ക്യാമറയാണ് 14 പ്രോ ശ്രേണിയിലുള്ളത്. 4 കെ വീഡിയോ സപ്പോറ്ട്ട്, ഫോട്ടോണിക് എൻജിൻ എന്നിവ പ്രോ സീരീസിൻ്റെ പ്രത്യേകതകളാണ്.ഓള്‍വെയ്‌സ് ഓണ്‍ ഡിസ്പ്ലേ, ക്രാഷ് ഡിറ്റക്ഷന്‍, സാറ്റലൈറ്റ് കണക്ടഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫെസിലിറ്റി എന്നിവയും പുതിയ മോഡലിൽ ലഭ്യമാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :