അഭ്യൂഹങ്ങളിൽ കാര്യമില്ല, നിങ്ങളുടെ സന്ദേശങ്ങൾ എല്ലാം സുരക്ഷിതം: വ്യക്തത വരുത്തി വാട്ട്‌സാപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ജനുവരി 2021 (13:32 IST)
പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റ് വന്നതിന് പിന്നാലെ വാട്ട്‌സാപ്പിന് എതിരായി ഉയരുന്ന പ്രചാരണങ്ങൾക്ക് മറുപടി നൽകി കമ്പനി. തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്നും വാട്ട്‌സാപ്പ് പറഞ്ഞു.

എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്‌ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കില്ല- വാട്ട്സാപ്പ് പറഞ്ഞു.വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിന് കീഴിലുള്ള കമ്പനികളുമായും മറ്റ് തേഡ് പാര്‍ട്ടി സേവനങ്ങളുമായും പങ്കുവെക്കുന്നത് നിർബന്ധമാക്കുന്നതായിരുന്നു പുതിയ പോളിസി. ഇതിനെതിരെ വിമർശനം ശക്തമായതിനെ തുടർന്നാണ് കമ്പനിയുടെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :