ഇവ അംഗീകരിച്ചില്ലെങ്കിൽ ഇനി വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാനാകില്ല !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 6 ജനുവരി 2021 (13:27 IST)
വാട്ട്സ് ആപ്പ് തങ്ങളുടെ ടേംസ് ആൻഡ് കണ്ടീഷൻസിൽ മാറ്റ വരുത്തി. വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്യുന്നതോടെ അടുത്തിടെ അവതരിപ്പിച്ച ഇൻ ആപ്പ് ബാനറായി പോളിസിയിലെ മാറ്റം ആപ്പിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പുതുക്കിയ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പിന്നീടങ്ങോട്ട് വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാനാകു. ഫെബ്രുവരി 8 നുള്ളിൽ മാറ്റങ്ങൾ അക്സപ്റ്റ് ചെയ്താൽ വാട്ട്സ് ആപ്പ് തുടർന്നും ഉപയോഗിയ്ക്കാം.

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം, ഉപയോഗം, വാട്‌സാപ്പ് ഉൾപ്പടെയുള്ള ഫെയ്സ്ബുക്കിന്റെ സേവനങ്ങൾ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഏതുവിധത്തിൽ ഉപയോഗിയ്ക്കാം എന്നിവയെല്ലാമായിരിയ്ക്കും പുതിയ പ്രൈവസി അപ്ഡേറ്റിൽ ഉള്ളത്. ഇൻ ആപ്പ് ബാനറിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാറ്റം വരുത്തിയ പോളിസികൾ എന്തെല്ലാം എന്ന് വായിച്ച് മനസിലാക്കാം. വാട്ടസ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിയ്ക്കുന്നതിനെക്കുറിച്ചാണ് പോളിസിയിലെ പ്രധാന മാറ്റം. വാട്ട്സ് ആപ്പ് പൊളിസി മാറ്റത്തിന് ഒരുങ്ങുന്നതായും ഫെബ്രുവരിയോടെ പുതിയ പോളിസി പ്രാബല്യത്തിൽ വരുമെന്നും കഴിഞ്ഞ ഡിസംബറിൽ തന്നെ വബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :