റെനോ 5 പ്രോ 5G ജനുവരി 18ന് ഇന്ത്യൻ വിപണിയിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 9 ജനുവരി 2021 (19:23 IST)
ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കാൻ ഒരുങ്ങി ഓപ്പോ, ഈമാസം 18ന് ഉച്ഛയ്ക്ക് 12 മണിയ്ക്കാണ് ഇന്ത്യൻ വിപണിയിൽ അവതരീയ്ക്കുക. റെനോ 5 5ജി, റെനോ 5 പ്രോ 5ജി, റെനോ 5 പ്രോ ലസ് 5ജി എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളെ കഴിഞ്ഞ മാസമാണ് റെനോ ചൈനീസ് വിപണിയിൽ എത്തിച്ചത്. എന്നാൽ ഇതിൽ റെനോ 5 പ്രോ 5G മാത്രമാണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ എത്തിയത്. ഈ രീതിയിൽ തന്നെയാവും സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലും എത്തുക. 6.55 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് 3D ബോർഡർലെസ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് ഷൂട്ടര്‍ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ

മീഡിയടെക് ഡൈമെന്‍സിറ്റി 1000 പ്ലസ് SoC പ്രോസസ്സര്‍ ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ARM G77 MC9 ആണ് ജിപിയു. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവര്‍ത്തിക്കുന്നത്. 65W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,350 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. 35,000 രൂപ മുതൽ 40,000 വരെയാണ് ഇന്ത്യയിൽ സ്മാർട്ട്ഫോണിന് പ്രതീക്ഷിയ്ക്കപ്പെടുന്ന വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :