അനുബന്ധ വാര്‍ത്തകള്‍
- ഫ്ലിപ്കാർട്ടിനു പുറമെ ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ ഏറ്റെടുക്കാൻ വാൾമാർട്ട്
- ബാർക്കോഴ: തെളിവില്ലാതെ കേസ് എങ്ങനെ നിലനിൽക്കുമെന്ന് വിജിലൻസ് കോടതിയിൽ
- ശബരിമലയുടെ പ്രത്യേക പദവി വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി
- ഭീതിപരത്തി യമുനയിൽ ജലം ഉയരുന്നു; പതിനായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
- പത്തനംതിട്ടയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
റൊണാള്‍ഡോയില്ലാതെ മികച്ച റയല്‍ മാഡ്രിഡ് ടീമിനെ ഒരുക്കുക കടുത്ത വെല്ലുവിളി: പരിശിലകൻ ലോപെടെഗി
റൊണാള്‍ഡോയില്ലാതെ മികച്ച റയല്‍ മാഡ്രിഡ് ടീമിനെ ഒരുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് റയല്‍ മാഡ്രിഡ് പരിശീലകന് ലോപെടെഗി. തങ്ങളുടെ ആദ്യ പ്രീ സീസണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് ലോപെടെഗി പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു കോച്ച് എന്ന നിലയില്‍ റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ വെല്ലുവിളിയാണ്. താന്‍ റയല്‍ മാഡ്രിഡില്‍ എത്തിയതിനു ശേഷമാണു റൊണാള്‍ഡോ ക്ലബ് വിടുന്നതിനെ കുറിച്ച് ചര്‍ച്ച തുടങ്ങിയത്. റയല്‍ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. അത് കൊണ്ട് തന്നെ റൊണാള്‍ഡോക്ക് നല്ല വിടവാൺഗൽ തന്നെ നൽകി. എന്ന് ലോപെടെഗി പറഞ്ഞു
റൊണാള്‍ഡോക്ക് പകരക്കാരനായി ഗാരെത് ബെയ്ലിന് ഉയര്‍ന്നു വരാനാകും. കെയ്ലോര് നവാസ് റയല്‍ മാഡ്രിഡിന്റെ വേണ്ടപ്പെട്ട ഫുട്ബോളറാണെന്നും നവാസ് റയല്‍ മാഡ്രിഡില്‍ തന്നെ തുടരുന്നതില്‍ താന്‍ സന്തോഷവാണെന്നും ലോപെടെഗി കൂട്ടിച്ചേർത്തു.
ലോപെടെഗി റയല്‍ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരം കൂടിയാണിത്. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് റയല്‍ മാഡ്രിഡ് പോരാട്ടം.