1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Vivo Y12 Specs and Price

ബഡ്ജറ്റ് സ്മാർട്ട്ഫോൺ Y12 വിപണിയിലെത്തിച്ച് വിവോ

വാർത്തകൾ
മറ്റൊരു എക്കണോമി റെയിഞ്ച് സ്മർട്ട്ഫോൺ പുറത്തിറക്കി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ. Y12 എന്ന പുത്തൻ മോഡലിനെയാണ് വിവോ വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്. 3 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിലുള്ള സ്മാർട്ട്ഫോണിന് 9,990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില. ആമസോൺ, ഫ്ലിപ്പ്കാർട്ട് പേടിഎം മാൾ എന്നിവയിലൂടെ സ്മാർട്ട്ഫോൺ വാങ്ങാനാകും. 
 
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്. 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറകൾ ഫോണിൽ ഇടംപിടിച്ചിരിയ്ക്കുന്നു. 8 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ. മീഡിയടെക്കിന്റെ ഹീലിയോ പി35 പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. ആൻഡ്രോയിഡ് 10 ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിയ്ക്കുക. 10W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. 
അടുത്ത ലേഖനം
ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കമലിന്റെ കത്ത്: 'ഷെയിംഓണ്‍യുകമല്‍' ടാഗ് വൈറല്‍