ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് കമലിന്റെ കത്ത്: 'ഷെയിംഓണ്‍യുകമല്‍' ടാഗ് വൈറല്‍

ശ്രീനു എസ്| Last Modified ബുധന്‍, 13 ജനുവരി 2021 (12:25 IST)
ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ കമല്‍ സര്‍ക്കാരിനയച്ച കത്ത് പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്. ഇതിനോടകം ഷെയിംഓണ്‍യുകമല്‍ എന്ന ടാഗ് കോണ്‍ഗ്രസ് യുവ നേതാക്കള്‍ വൈറലാക്കിയിട്ടുണ്ട്.

കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പി എസ് സി യുടെ ജോലി എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്നിവാസത്തിനെതിരെ സമൂഹ മന:സാക്ഷി ഉണരണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ കെഎസ് ശബരിനാഥും കമലിനെതിരെ രംഗത്തുവന്നു. ശബരിനാഥ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ-'കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികള്‍ക്ക് ചലച്ചിത്ര
അക്കാഡമിയില്‍
സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്. സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം മന്ത്രിക്ക്
എഴുതിയ ഫയലിലെ
വാക്കുകള്‍ നമ്മള്‍
ശ്രദ്ധിക്കണം... 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും'.പിഎസ്സി ജോലി കിട്ടാതെ യുവാക്കള്‍
ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും
താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :