അനുബന്ധ വാര്‍ത്തകള്‍
- Varshangalkku Shesham Movie Review: നിവിന്‍ തൂക്കോട് തൂക്ക് പക്കാ ഫീല്‍ ഗുഡ് ഫാമിലി മൂവി.... റിവ്യൂമായി ഷാന്‍ റഹ്മാന്
- Varshangalkku Shesham Movie Review in Malayalam: വര്‍ഷങ്ങള്‍ക്കു ശേഷം തിയറ്ററുകളില്‍, ആദ്യ റിവ്യു ഇതാ
- Insect deadlier than Snakes: ഈ പ്രാണികള്‍ പാമ്പിനേക്കാള്‍ മരണകാരികളാണ്!
- Rahul Gandhi: അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം?
- ചിയ സീഡും ഫ്ലാക്സ് സീഡും കഴിക്കാറുണ്ടോ, അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍
വരുമാനം കുറഞ്ഞു, 2 മാസത്തിനിടെ ഐടി കമ്പനികൾ പിരിച്ചുവിട്ടത് 50,000 പേരെ
2024 മാർച്ച് വരെ ലോകമാകെ ടെക് കമ്പനികളിൽ നിന്നും പിരിച്ചുവിട്ടവരുടെ എണ്ണം അമ്പതിനായിരത്തിൽ എത്തിയതായി റിപ്പോർട്ട്. വിപണിയിലെ പ്രതികൂലമായ സാഹചര്യങ്ങളെ നേരിടാൻ വളർച്ചയേക്കാളേറെ കമ്പനികൾ പരിഗണന നൽകുന്നത് കാര്യക്ഷമതയാണ്. കഴിഞ്ഞ വർഷം 2,50,000 പേരെയാണ് വിവിധ കമ്പനികൾ പിരിച്ചുവിട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2 വർഷത്തിനിടെ രണ്ടാമത്തെ തവണയാണ് ടെക് കമ്പനിയായ ഡെൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ആറായിരം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്. 2000 പേരെയാണ് വോഡോഫോൺ പിരിച്ചുവിട്ടത്. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോർട്ട്. എറിക്സൺ,ഐബിഎം,ബെൽ എന്നീ കമ്പനികളും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.