ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 15 മാര്‍ച്ച് 2021 (10:18 IST)
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനം ലഭിക്കാത്തിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചേക്കും. തന്നെ പിന്തുണയ്ക്കുന്ന പലരും സ്വതന്ത്രയായി മത്സരിക്കണെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തകരുടെ തീരുമാനത്തില്‍ അടുത്ത നടപടി സ്വീകരിക്കുകയുള്ളുവെന്ന് അവര്‍ പറഞ്ഞു.

മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം ലതിക സുഭാഷ് രാജിവച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടിയാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :