കൂടുതൽ അഗ്രസീവ് ആയ ക്യാപ്റ്റൻ ആര് ? ദാദയോ, അതോ കോ‌ഹ്‌ലിയോ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 12 ജൂണ്‍ 2020 (13:01 IST)
കളിക്കളത്തിൽ അഗ്രസിവായ ക്രിക്കറ്ററാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി, ഗാംഗുലിയ്ക്ക് ശേഷം ഇന്ത്യകണ്ട അഗ്രസീവ ആയ നായകനാണ് കോഹ്‌ലി എന്നാണ് താരം വിശേപ്പിയ്ക്കപ്പെടുന്നത്. ഇന്ത്യൻ ടീമിനെ ഉടച്ചുവാർത്ത, ഗാംഗുലിയുടെയും, നിലവിലെ ക്യാപ്റ്റനായ കൊഹ്‌ലിയുടെയും ക്യാപ്റ്റസിയെ താരതമ്യം ചെയ്യുകയാണ് മുൻ പേസർ വെങ്കിടേഷ പ്രസാദ്. ദാദയുമായി കോഹ്‌ലിയ്ക്ക് ഒരുപാട് സാമ്യതകൾ ഉണ്ടെന്നും എന്നാൽ കൂടുതൽ അഗ്രസീവായ ശൈലി പ്രകടിപ്പിയ്ക്കുന്നത് കോഹ്‌ലിയാണെന്നും വെങ്കിടേഷ് പ്രസാദ് പറയുന്നു.

ഏറെ സമാനതകളുള്ള ക്യാപ്റ്റന്‍മാരായാണ് സൗരവിനെയും കോഹ്‌ലിയെയും ഞാന്‍ കാണുന്നത്. ഒരുപാട് പ്രതിസന്ധികൾ ടീമിൽ നിലനിൽക്കുമ്പോഴായിരുന്നു സൗരവ് നായക സ്ഥാനത്തേയ്ക്ക് വരുന്നത്. ടീമിനെ ഉടച്ചുവാർക്കാൻ ദാദയ്ക്കായി. കാരണം അസാമാന്യ നേതൃപാടവം സൗരവിനുണ്ടായിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നില്ലയിലും സൗരവ് മികച്ചുനിന്നു. എന്നാൽ ചില പോരായ്മകൾ കൂടി സൗരവിനുണ്ടായിരുന്നു. ഫിറ്റ്നസായിരുന്നു അതിൽ പ്രധനം ഫീൽഡിങ്ങിൽ അത്ര മികച്ച താരമായിരുന്നില്ല എന്നതാണ് മറ്റൊന്ന്.

അതൊന്നും ഒരു പ്രശ്നമേയല്ല താനൊരു മികച്ച ക്യാപ്റ്റനാണെന്ന് സൗവ് ലോകത്തിന് കാട്ടിക്കൊടുത്തിട്ടുണ്ട്. വികാരങ്ങൾ എപ്പോഴും തുറന്നുപ്രകടിപ്പിയ്ക്കുന്ന ആളായിരുന്നില്ല സൗരവ്. ചിലപ്പോൾ മാത്രമാണ് വൈകാരികമായി സൗരവ് പെരുമാറിയിട്ടുള്ളത്. എന്നാൽ ഉള്ളിൽ അഗ്രസീവ് ശൈലി അദ്ദേഹം നിലനിർത്തിയിരുന്നു. കോഹ്‌ലി പക്ഷേ അങ്ങനെയല്ല. എപ്പോഴും അഗ്രസീവ് ആയി തന്നെ കളിക്കളത്തിൽ പെരുമാറുന്ന താരമാണ് അദ്ദേഹം. അത് പലപ്പോഴും അതിരുവിടുന്നു എന്ന് പലരും പറയാറുണ്ട്. എന്നാൽ അതിനോറ്റ് ഞാൻ യോജിയ്കുന്നില്ല കാരണം ആ അഗ്രഷനാണ് കോഹ്‌ലി എന്ന താരത്തിന്റെ ശക്തി. വെങ്കിടേഷ് പ്രസാദ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :