വെബ്ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (12:49 IST)
ഇൻസ്റ്റഗ്രാം റീൽസിന് വലിയ പ്രതികരണം നെടുകയാണ്. ഇപ്പോഴിതാ റീൽസ് വീഡിയോ ആസ്വദിയ്ക്കുന്നതിനായി പ്രത്യേക സംവിധാനം കൊണ്ടുവന്നിരിയ്ക്കുകയാണ് ഇസ്റ്റഗ്രാം. ഇൻസ്റ്റഗ്രാമിൽ റീൽസിനായി പ്രത്യേക ടാബ് ഒരുക്കിയിരിയ്ക്കുന്നു. റീൽസിന് ഉപയോക്താക്കളും കാഴ്ചക്കാരും വർധിയ്ക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ടാബ് ഇൻസ്റ്റഗ്രാം കൊണ്ടുവന്നിരിയ്ക്കുന്നത്.
എക്‌സ്‌പ്ലോര്‍ അല്ലെങ്കില്‍ ഡിസ്‌കവറി സെക്ഷനില്‍ നിന്നാണ് നേരത്തെ റീല്‍സ് വീഡിയോകള്‍ കാണാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മെസേജ് ഐക്കണിന് അടുത്തായുള്ള പുതിയ ടാബിൽ ക്ലിക്ക് ചെയ്താൽ റീല്‍സ് ഉപയോഗിക്കാനും കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും എളുപ്പത്തില്‍ സാധിയ്ക്കും. എആര്‍ ഇഫക്റ്റ്‌സ് അടക്കമുള്ള മികച്ച എഡിറ്റിംഗ് ഫീച്ചറുകള്‍ റീൽസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഈ പുതിയ മാറ്റം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ആദ്യം ലഭ്യമാവുക.