1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. PubG in google Stadia

ഗൂഗിൾ സ്റ്റേഡിയയിൽ ഇനി പബ്ജി കളിയ്ക്കാം, ഫിഫ ഇൾപ്പടെയുള്ള ഇഎ ഗെയിമുകളും ഉടൻ !

വാർത്തകൾ
ഗുഗിളിന്റെ ക്ലൗഡ് അതിഷ്ടിത ഗെയിമിങ് പ്ലാറ്റ്ഫോമായ സ്റ്റേഡിയയിൽ ജനപ്രിയ ഗെയിമായ പബ്ജിയെ എത്തി. ഗൂഗിൾ സ്റ്റേഡിയ പ്രോ അംഗങ്ങൾക്ക് പബ്‌ജി സൗജന്യാമായി കളിയ്ക്കാൻ സാധിയ്ക്കും. സ്റ്റേഡിയ പ്രോ അംഗങ്ങൾക്ക് 29.99 ഡോളറിന് ഗെയിം വാങ്ങാനാകും. പുതിയ കോൾഡ് ഫ്രണ്ട് സീസൺ പാസും വാങ്ങാം. ഇതിന് 39.99 ഡോളറാണ് വില.
 
പബ്ജിയ്ക്ക് പിന്നാലെ ഇഎയുമായി സഹകരിച്ച് എന്നി സ്റ്റാര്‍വാര്‍സ് ജെഡി: ഫാളന്‍ ഓര്‍ഡര്‍, മഡ്ഡെന്‍ എന്‍എഫ്എല്‍, ഫിഫ എന്നീ ഹിറ്റ് ഗെയിമുകളും സ്റ്റേഡിയയിൽ എത്തിയ്ക്കും എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ഗെയിമുകൾ എന്നുമുതൽ ലഭ്യമായി തുടങ്ങും എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല. മള്‍ടി പ്ലെയര്‍ ഗെയിമായ ക്രൈയ്റ്റയും അധികം വൈകാതെ സ്റ്റേഡിയയിൽ എത്തും. എന്നാൽ ഇത് പ്രോ ആംഗങ്ങൾക്ക് മാത്രമായിരിയ്ക്കും ലഭിയ്ക്കുക. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നല്‍കിയ സുബൈദയ്ക്ക് തിരിച്ചുകിട്ടിയത് അഞ്ച് ആടുകള്‍