വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (09:49 IST)
ജിയോയും ഫെയ്സ്ബുക്കും ചേർന്ന് ഉപയോക്താക്കൾക്ക് ആറുമാസത്തേയ്ക്ക് പ്രതിദിനം 25 ജിബി ഡേറ്റ സൗജന്യമായി നൽകുന്നു എന്ന വാർത്ത സാമൂഹ്യ മധ്യമങ്ങലിലൂടെ വലിയ രീതിയിൽ പ്രചരിക്കുകയാണ്. എന്നാൽ ഇത് വെറുമൊരു വ്യാജ പ്രചരണം മാത്രമാണ്. ജിയോയോ ഫെയിസ്ബുക്കോ ഇത്തരം ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഫെയ്സ്ബുക്ക് ജിയോയുടെ 9.9 ശതമാനം ഷെയറുകൾ വാങ്ങിയതിന് പിന്നാലെയാണ് പ്രചരണം ആരംഭിച്ചത്.
ഫോണുകളിലും കംബ്യൂൂട്ടറുകളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിവരങ്ങൾ ചോർത്തുന്നതിനുള്ള തന്ത്രമാണ് ഇത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ജിയോയുടേതിന് സമാനമായ ഒരു വെബ്സൈറ്റിലേയ്ക്കാണ് എത്തുക, ഇവിടെ മൊബൈൽ നമ്പർ നൽകണം. നമ്പർ നൽകിയാൽ എത്തുക പരസ്യ പേജിൽക്കും. മുന്നോട്ടുപോകുണമെങ്കിൽ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യണം. ഇത് വിവരങ്ങൾ ചോരുന്നതിന് കാരണമാകാം. ജിയോ പ്രഖ്യാപിയ്ക്കുന്ന ഓഫറുകൾ മൈ ജിയോ ആപ്പിലൂടെ അറിയാനാകും.