നവമാധ്യമങ്ങളിലെ താരമായ പ്രിസ്മ ഇനി ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ളതല്ല. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രിസ്മയെത്തും. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യ വാരമോ ഗൂഗിള്‍ പ്ലേസ്റ്റോറിലും ലഭിക്കുമെന്നാണ് പ്രിസ്മ കമ്പനി സിഇഒ അലക്‌സി മൊയ്‌സീന്‍കോവ് അറിയിച്ചു.
ഇതിനു മുന്നോടിയായി ഒട്ടേറെ സാങ്കേതിക സൗകര്യങ്ങളൊരുക്കേണ്ടെതെന്നും ആ പണികള്‍ ധ്രുതഗതിയില്‍ നടക്കുകയാണന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ഇമെയില്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞു. പ്രിസ്മ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ വരുമെന്ന് ഒരുമാസം മുമ്പ് തന്നെ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു.
ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ 10 രാജ്യങ്ങളില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ് എന്ന റെക്കോര്‍ഡും പ്രിസ്മ നേടി. നിലവില്‍ ഒട്ടേറെ വെബ്‌സൈറ്റുകളും ആപ് സ്റ്റോറുകളും പ്രിസ്മയുടെ ആന്‍ഡ്രോയിഡ് വേര്‍ഷനെന്ന പേരില്‍ വ്യാജ പ്രിസ്മ ആപ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ പ്രിസ്മ ഔദ്യോഗികമായി തന്നെ ആന്‍ഡ്രോയിഡില്‍ എത്തുമെന്ന ്കമ്പനി വ്യക്തമാക്കി.