സജിത്ത്|
Last Modified ചൊവ്വ, 28 ജൂണ്‍ 2016 (11:02 IST)
ആപ്പിള്‍ ഐഫോണിന് വെല്ലുവിളിയുയര്‍ത്തി ആന്‍ഡ്രോയിഡ് ഫോണുമായി ഗൂഗിള്‍ എത്തുന്നു. സോഫ്റ്റ്‌വെയറിന്റെ കാര്യക്ഷമതയിലും ഡിസൈനിലും ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷാവസാനത്തോടെ
വിപണിയിലെത്തുമെന്നാണ് സൂചന.
വിപണിയിലെ ഒരേയൊരു പ്രീമിയം ഹാന്‍ഡ്‌സെറ്റ് ആയ ആപ്പിള്‍ ഭാരക്കൂടുതലുള്ളതും ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന ആരോപണമാണ് ഗൂഗിള്‍ ഉന്നയിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ മേഖലയിലേക്കുള്ള ഗൂഗിള്‍ അധിനിവേശത്തിന്റെ ഭാഗമായാണ് ഗൂഗിള്‍ ബ്രാന്റഡ് സ്മാര്‍ട്ട്‌ഫോണെന്ന് ടെക്‌വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എച്ച് ടി സി, എല്‍ ജി, മോട്ടറോള തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചാണ് നെക്‌സസ് ഫോണുകള്‍ ഗൂഗിള്‍ പുറത്തിറക്കിയിരുന്നത്. സ്വന്തമായി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കാനുള്ള ഗൂഗിളിന്റെ തീരുമാനം ഒറിജിനല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുമായുള്ള ഗൂഗിളിന്റെ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.