priyanka|
Last Updated:
ശനി, 16 ജൂലൈ 2016 (15:05 IST)
നവമാധ്യമങ്ങളുടെ മുഖം ഇപ്പോള്‍ പ്രിസ്മയാണ്. സോഷ്യല്‍ മീഡിയയിലെ മുഖചിത്രങ്ങള്‍ കലാസൃഷ്ടികളാകുന്ന കാലം. സ്വന്തം മുഖങ്ങള്‍ മുതല്‍ കണ്ണില്‍ കണ്ട ചിത്രങ്ങളെല്ലാം പ്രിസ്മയായി മാറ്റാനുള്ള വ്യഗ്രതയിലാണ് ഐഫോണ്‍ ഉപയോക്താക്കള്‍.
എഐ ടെക്‌നോളജിയില്‍ പുറത്തിറക്കിയ പ്രിസ്മ ആപ് സാധാരണ ചിത്രങ്ങള്‍ പിക്കാസോ പെയിന്റിംഗ് രൂപത്തിലേക്കാണ് മാറ്റുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോട്ടോകള്‍ ഫില്‍റ്ററിംഗ് ചെയ്യുന്ന സംവിധാനമാണ് പ്രിസ്മയുടെയും അടിസ്ഥാനം. ഇന്‍സ്റ്റഗ്രാമ് പോലെയുള്ളവയില്‍ ഫില്‍റ്റേര്‍സ് യഥാര്‍ത്ഥ ചിത്രങ്ങളുടെ മുകളില്‍ ചേര്‍ക്കുമ്പോള്‍ പ്രിസ്മയില്‍ ചെയ്യുന്നത് വിവിധ ലെയറുകളായി് ഫില്‍റ്റേര്‍സ് ചെയ്യുന്നതിനൊപ്പം ഫോട്ടോയെ പുനര്‍ സൃഷ്ടിക്കുകയാണ്. പ്രിസ്മയില്‍ ചിത്രങ്ങള്‍ പുതുതായി നിര്‍മ്മിക്കപ്പെടുകയാണെന്നാണ് പ്രിസ്മയുടെ സഹ സ്ഥാപകനായ അലക്‌സി മൊയ്‌സീന്‍കോവ് പറയുന്നത്.
ജൂണ്‍ മാസത്തിലായിരുന്നു പ്രിസ്മ ആപ് പുറത്തിറക്കിയതെങ്കിലും അടുത്തിടെയാണ് നവമാധ്യമങ്ങള്‍ വഴി ചിത്രങ്ങള്‍ പ്രചരിക്കുകയും വന്‍ പ്രചാരം നേടുകയും ചെയ്തത്. പ്രിസ്മ അവതരിപ്പിക്കപ്പെട്ട് ഒരൊറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് ആപ് ഡൗണ്‍ലോഡ് ചെയ്തത്. 400 മില്യണ്‍ പേരാണ് പ്രിസ്മ വഴി ഫോട്ടോകള്‍ മാറ്റി നവമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രിസ്മയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ചിത്രത്തിന് പ്രിസ്മയിലുള്ള 33 ഫില്‍റ്റേര്‍സില്‍ ഏത് വേണമെങ്കിലും ഉപയോഗിക്കാം.
താമസിയാതെ തന്നെ പ്രിസ്മ വീഡിയോയിലും ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. 360 ഡിഗ്രി പ്രിസ്മ ഇമേജ് നിര്‍മ്മാതാക്കള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വീഡിയോയുടെ ആദ്യ പടിയാണ്. കോടിക്കണക്കിന് പേരെ ആകര്‍ഷിച്ചെങ്കിലും പ്രിസ്മയ്‌ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രിസ്മ യഥാര്‍ത്ഥ കലാസൃഷ്ടികളുടെ വിലയിടിക്കുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ഇതിലൊന്നും തളരാന്‍ നിര്‍മാതാക്കള്‍ക്ക് താത്പര്യമില്ല. ലോകത്തിന്റെ മുഖച്ഛായ തന്നെ പ്രിസ്മയിലാക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍