ഗൂഗിളിന് നെയ്യപ്പം വേണ്ട, ന്യൂട്ടല്ലയും ഒഴിവാക്കി ന്യുഗട്ട് നുണയാന്‍ തീരുമാനം

പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്(Android 7.0 Nougta) ആയിരിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ന്യൂഡല്‍ഹി| priyanka| Last Modified വെള്ളി, 1 ജൂലൈ 2016 (15:36 IST)
ആന്‍ഡ്രോയിഡിന്റെ എന്‍ പതിപ്പിന് നെയ്യപ്പമെന്ന് പേരിടാന്‍ ആഗ്രഹിച്ച മലയാളികള്‍ക്കെല്ലാം ന്യുഗട്ട് നല്‍കി ഗൂഗിള്‍. പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്(Android 7.0 Nougta) ആയിരിക്കുമെന്ന് ഗൂഗിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷം തന്നെ പുതിയ പതിപ്പ് ഉപയോക്താക്കളുടെ പക്കലെത്തും. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് എന്‍ എന്ന കോഡുനാമത്തില്‍ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഗൂഗിള്‍ പ്രഖ്യാപിച്ചത്. പരിഷ്‌കരിച്ച നോട്ടിഫിക്കേഷന്‍ ഷേഡും, സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിടാസ്‌കിങുമൊക്കെയുള്ളതാണ് പുതിയ ആന്‍ഡ്രോയിഡ്.

ലോകത്തെ ഏറ്റവും പ്രചാരമേറിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ഗൂഗിളിന്റെ പുതിയ വേര്‍ഷന്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു. മധുര പലഹാരങ്ങളുടെ പേരാണ് ആന്‍ഡ്രോയ്ഡിന്റെ പതിപ്പുകള്‍ക്ക് നല്‍കാറ്. കഴിഞ്ഞ പതിപ്പിന് പഞ്ഞിമിഠായിയായ മാഷ്മലോയുടെ പേരായിരുന്നു. എന്നാല്‍ ഇത്തവണ പുതിയ പതിപ്പിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസരം ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി. ഇംഗ്ലീഷ് അക്ഷരമാല 'N' ല്‍ തുടങ്ങുന്ന പേര് വേണമെന്നായിരുന്നു നിര്‍ദ്ദേശം.

പുതിയ വേര്‍ഷന് മലയാളികള്‍ നെയ്യപ്പം എന്ന പേര് നിര്‍ദ്ദേശിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായ് ( Sundar Pichai ) ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡല്‍ഹിയിലെ കോളേജ് വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തുകൊണ്ട് ആന്‍ഡ്രോയ്ഡ് വേര്‍ഷനുകള്‍ക്ക് ഇന്ത്യന്‍ പലഹാരങ്ങളുടെ പേരുകള്‍ നല്‍കുന്നില്ല എന്ന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. അതിന്റെ ഫലമായായാണ് ഇന്ത്യന്‍ പലഹാരങ്ങളുടെ പേരുകളും നിര്‍ദ്ദേശിക്കാനുള്ള അവസരം ഗൂഗിള്‍ ഒരുക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :