ന്യൂഡല്‍ഹി|
JOYS JOY|
Last Modified ശനി, 2 ജൂലൈ 2016 (12:17 IST)
കുറേക്കാലമായി ഐ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്കവരും ഐ ഫോണിലെ ഓരോ കാര്യങ്ങളും കാലങ്ങള്‍ കുറെ കഴിയുമ്പോള്‍ ആയിരിക്കും മനസ്സിലാക്കുക. നിരവധി ഓപ്‌ഷനുകള്‍ ആദ്യം തന്നെ മനസ്സിലാക്കുന്നവരും അബദ്ധത്തില്‍ ചെയ്തു മനസ്സിലാക്കുന്നവരും ഐഫോണ്‍ ഉപയോക്താക്കളിലും ഉണ്ട്. ഐ ഫോണ്‍ ഉപയോക്താക്കള്‍ ഫോണ്‍ കൈയില്‍ കിട്ടിയതു മുതല്‍ ആലോചിച്ചു കൂട്ടിയ ഒന്നായിരിക്കും, ‘ഈ ചെറിയ ‘സുഷിരം’ എന്തിനാണെന്ന് ?’
ഏതു ചെറിയ സുഷിരാമാണെന്നാണോ, ക്യാമറയ്ക്കും ഫ്ലാഷിനുമിടയിലുള്ള ആ ചെറിയ സുഷിരം തന്നെ.
ഐഫോണ്‍ 5 നു ശേഷമാണ് ഇത്തരത്തിലൊരു മാറ്റം ഐഫോണില്‍ വന്നു തുടങ്ങിയത്. ഇതിനു മുമ്പ് ഇത്തരമൊരു പാറ്റേണ്‍ ഐഫോണില്‍ നിലവിലില്ലായിരുന്നു. ഇനി ഈ ‘കുഞ്ഞുസുഷിരം’കൊണ്ടുള്ള പ്രയോജനം എന്തെന്നോ ? ഇത് ഒരു മൈക്രോഫോണ്‍ ആണ്. ‘റിയര്‍ മൈക്രോഫോണ്‍’ എന്നാണ് ഇതിന്റെ പേര്. എന്നാല്‍, നിങ്ങളുടെ ശബ്‌ദം ഒന്നു ശ്രദ്ധിക്കാന്‍ പോലും ഈ കുഞ്ഞന്‍ തയ്യാറാകില്ല.
ശബ്‌ദകോലാഹലങ്ങളെ ഇല്ലാതാക്കുക എന്ന ധര്‍മ്മമാണ് ഈ കുഞ്ഞന്‍ സുഷിരം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തലത്തില്‍ ഉണ്ടാകുന്ന ശബ്‌ദകോലാഹലങ്ങളെ ഒഴിവാക്കി സുവ്യക്തമായ ശബ്‌ദം കേള്‍ക്കുന്നതിന് ഇത് സഹായിക്കും. ശബ്‌ദം റെക്കോഡ് ചെയ്യുന്ന സമയത്തും വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോഴും ഫേസ് ടൈം കോള്‍ ചെയ്യുമ്പോഴും
അകമ്പടിയായി എത്തുന്ന കലപില ശബ്‌ദത്തെയും ഈ കുഞ്ഞന്‍ സുഷിരം ഒഴിവാക്കി തരും.
ഐഫോണ്‍ 5നു ശേഷം ഇറങ്ങുന്ന എല്ലാ ഐഫോണിലും മൂന്ന് മൈക്രോഫോണുകളാണ് ഉള്ളത്. ഒന്നാമത്തേത് താഴെ, അടുത്തത് പിന്നില്‍, മൂന്നമത്തേത് സ്പീക്കര്‍ ഗ്രില്ലിന്റെ അടിയിലായും.