അനുബന്ധ വാര്‍ത്തകള്‍
- രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യ, ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ മകൻ, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
- കോൺഗ്രസിൽ നിന്നും തുടക്കം, വളർന്നപ്പോഴും പിളർന്നപ്പോഴും കേരളാ കോൺഗ്രസിൽ ആധിപത്യം നേടിയത് കെ എം മാണി മാത്രം
- സ്മാർട്ട്ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമക്കാം, അമസോണിൽ വീണ്ടും ഫാബ് ഫോൺ ഫെസ്റ്റ്
- 30,000 പേർ 24 മണിക്കൂറും നിരീക്ഷിക്കും, വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ സുസജ്ജമായി ഫെയിസ്ബുക്ക്
- സിദ്ധന്റെ വാക്കുകേട്ട് കുഞ്ഞിനെ പട്ടിണിക്കിടുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന നിലവാരത്തിലെത്തിയിരിക്കുന്നു മലയാളിയുടെ പ്രബുദ്ധത
എക്കണോമി സ്മാർട്ട്ഫോൺ A5നെ വിപണിയിലെത്തിച്ച് ഓപ്പോ
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഓപ്പോ A5 കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചു ഓപ്പോയുടെ എക്കണോമി സ്മാർട്ട്ഫോണായാണ് A5നെ വിപണിയിൽ എത്തിച്ചിരിക്കുന്നത് 12,990 രൂപയണ് ഫോണിന്റെ വിപണി വില. ഓൻലൈൻ പോർട്ടലുകൾ വഴിയും ഒഫ്‌ലൈൻ ഷോറുമുകൾ വഴിയും ഓപ്പോ A5 ലഭ്യമാണ്.
4 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 4 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നി രണ്ട് വേരിയന്റുകളായാണ് ഓപ്പോ A5 വിപണിയിലുള്ളത്. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 2 മെഗാ പിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകാളാണ് ഫോണിൽ ഉള്ളത്.
8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ 1.8 ജിഗാഹെര്‍ട്സ് പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. അൻഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ പ്രവർത്തിക്കുക. ഓപ്പോയുടെ യൂസർ ഇന്റർഫേസായ കളർ 5.1ഉം ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 4,230 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.