സ്മാർട്ട്ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമക്കാം, അമസോണിൽ വീണ്ടും ഫാബ് ഫോൺ ഫെസ്റ്റ്

Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (16:55 IST)
സ്മാർട്ട്ഫോണുകൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഒരുക്കി ഏപ്രിൽ 11ന് ആമസോണിൽ ഫാബ് ഫോൺ ഫെസ്റ്റിന് തുടക്കമാകും. ഏപ്രിൽ 11 മുതൽ 13 വരെ മൂന്ന് ദിവസമാണ് ഓഫറിൽ സ്മാർട്ട്ഫോണുകൾ വാങ്ങാനാകുക. സ്മർട്ട്ഫോണുകൾക്ക് പുറമെ സ്മാർട്ട്ഫോൺ ആക്സസറീസിനും വിലക്കുറവിൽ ഓഫറിന്റെ ഭാഗമായി സ്വന്തമാക്കാനാകും.

വൺപ്ലസ് 6T റിയൽമി U1, ഐ ഫോൺ X എന്നീ സ്മാർട്ട്ഫോണുകൾക്കാണ് ഓഫറിന്റെ ഭാഗമായി ഏറ്റവും അധികം വിലക്കുറവ് ലഭിക്കുക. പ്രത്യേക ഓഫറുകൾക്ക് പുറമെ എച്ച് ഡി എഫ് സി കാർഡ് ഉപയോക്താക്കൾക്ക് പ്രത്യേക ക്യാഷ്ബാക്കും ഫാബ് ഫോൺ ഫെസ്റ്റിന്റെ ഭാഗമായി ലഭിക്കും.

ഹോണർ ഫോണുകൾകായുള്ള സെലക്ട് ഫോണർ സ്മാർട്ട്ഫോൺ എന്ന ഓഫർ ഫാബ് ഫോൺ ഫെസ്റ്റിന്റെ ഭാഗമായി മാറും. 8000 രൂപയോളം വിലക്കുറവിലാണ് ഹോണർ സ്മർട്ട്ഫോണുകൾ ഓഫറിന്റെ ഭാഗമായി വിറ്റഴിക്കുക.
പവര്‍ ബാങ്കുകള്‍, ഹെഡ്ഫോണുകള്‍, ചാര്‍ജറുകള്‍ തുടങ്ങിയ സ്മാർട്ട് ഫോൺ ആക്സസറിസിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :