ബാബു ആന്റണിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ ഇനി ഹോളിവുഡിലും !

Last Modified വെള്ളി, 22 മാര്‍ച്ച് 2019 (18:17 IST)
ബാബു ആന്റണി എന്ന പേര് കേൾക്കുമ്പോൽ തന്നെ മലയാളികൾക്ക് ആവേശമാണ്. ആക്ഷൻ രംഗങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ബാബു ആന്റണി. വില്ലനായുള്ള ബാബു ആന്റണിയുടെ പ്രകടനങ്ങൾ മലയാളിയെ ഏറെ ത്രസിപ്പിച്ചിരുന്നു. നീട്ടി വളർത്തിയ മുടിയും ഗാംഭീര്യമാന്ന രൂപവും ഭാവമും ഒരു കാലത്ത് യുവത്വം അനുകരിച്ചിരുന്നു. ഇപ്പോഴിതാ ബാബു അന്റണി മലയാളത്തിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറുകയാണ്.

വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്‌സ് ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ്‘ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആക്ഷന് പ്രാധാന്യം ഉള്ള സിനിമയാണ് ഇത്. റോബര്‍ട്ട് ഫര്‍ഹാന്‍, കൈന മകോയ്, ഡാര്‍വിന്‍ മെഡീറോ എന്നീ താരങ്ങളാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഭരതൻ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി മലയള സിനിമയിലെത്തുന്നത്. പിന്നീട് വില്ലൻ കഥാപാത്രങ്ങളായി നിരവധി സിനിമകളിൽ വേഷമിട്ടു. സിനിമയിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത് ബാബു ആന്റണി കുറച്ചുകാലം മറി നിന്നിരുന്നു. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത് ഇടുക്കി ഗോൾഡ് എന്ന സിനിമയിലൂടെയാണ് വ്യത്യസ്തമായ ഒരു കഥാപാത്രമായി സിനിമയിൽ തിരികെ എത്തിയത്. അടുത്തിടെ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി മിഖായേൽ എന്നീ ചിത്രങ്ങളിൽ ബാബു ആന്റണി പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :