അനുബന്ധ വാര്ത്തകള്
- ലൂസിഫർ മലയാളം കണ്ട മികച്ച മാസ്സ് സിനിമയെന്ന് പ്രിയദർശൻ, ഞാനൊരു സംവിധായകനാവാൻ കാരണം പ്രിയദർശനെന്ന് പൃഥ്വി !
- വിവാഹമോചനം നേടിയിട്ടും വെറുതെ വിട്ടില്ല, യുവതിയുടെ നാവ് അറുത്തെടുത്ത് മുൻ ഭർത്താവിന്റെ ക്രൂരത
- മദ്യപിക്കുന്നതിനിടെ തർക്കം, അനന്തരവനെ അമ്മാവൻ കമ്പികൊണ്ട് തലക്കടിച്ചുകൊന്നു
- ജെറ്റ് എയർവേയ്സിന് കടുത്ത പ്രതിസന്ധി, ശമ്പളം മുടങ്ങിയതിനെ തുടർന്ന് പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിലേക്ക്
- ചക്ക വൃത്തികെട്ടതും രുചിയില്ലാത്തതുമായ പഴമെന്ന് ബ്രിട്ടീഷപത്രമായ ‘ഗാർഡിയൻ‘, കണക്കിന് ചീത്തവിളിച്ച് മലയാളികൾ !
ഇനി മറ്റൊരാൾക്ക് നിങ്ങളുടെ വാട്ട്സ് ആപ്പ് തുറക്കാനാകില്ല, സുരക്ഷക്കായി വാട്ട്സ് ആപ്പിൽ പുതിയ സംവിധാനം !
പാറ്റേർണോ, പാസ്‌വേർഡോ മനസിലാക്കി ആരെങ്കിലും നമ്മുടെ വാട്ട്സ് ആപ്പ് തുറക്കുമോ എന്ന ഭയം ഇനി വേണ്ട. നിങ്ങളുടെ വിരലടയാളം ഇല്ലാതെ ഇനി വാട്ട്സ് ആപ്പ് തുറക്കാനാകില്ല. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകുന്നതിനായി ഫിംഗർ പ്രിന്റ് സ്കാനിംഗ് ഫീച്ചർ വാട്ട്സ് ആപ്പ് കൊണ്ടുവന്നു.
സംവിധാനം നേരത്തെ തന്നെ വാട്ട്സ് ആപ്പ് ഐ ഓ എസ് പതിപ്പിൽ കൊണ്ടുവന്നിരുന്നു. ഇപ്പോൾ ബീറ്റ പതിപ്പിൽകൂടി ഫിംഗർപ്രിന്റ് സ്കാനിംഗ് ഫീച്ചർ കൊണ്ടുവന്നിരിക്കുകയാണ്. മറ്റാരെങ്കിലും നിരവധി തവണ ഫിംഗർ പ്രിന്റ് സെൻസറിൽ കൈ വച്ച് വാട്ട്സ് ആപ്പ് തുറക്കാൻ ശ്രമിച്ചാൽ പിന്നീട് ഫിംഗർ പ്രിന്റ് സ്കാനിംഗ് ഉപയോഗിച്ച് അൽപ നേരത്തേക്ക് വട്ട്സ്‌ആപ്പ് തുറക്കാൻ സാധിക്കില്ല.
വാട്ട്സ് ആപ്പിൽ ഫിംഗർപ്രിന്റ് സെൻസർ ഉപയോഗപ്പെടുത്തുന്നതിനായി സെറ്റിംഗ്സിനുള്ളിൽ അക്കൌണ്ട് പ്രൈവസി സെറ്റിംഗിസിൽ യൂസ് ഫിംഗർപ്രിന്റ് അൺലോക്ക് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ മതി. അയച്ച സന്ദേശം എത്ര തവണ ഫോർവേർഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനായി മെസേജ് ഫോർവേർഡ് ഇൻഫോ എന്ന സംവിധാനം അടുത്തിടെയാണ് വട്ട്സ് ആപ്പ് അവതരിപ്പിച്ചത്.