ചക്ക വൃത്തികെട്ടതും രുചിയില്ലാത്തതുമായ പഴമെന്ന് ബ്രിട്ടീഷപത്രമായ ‘ഗാർഡിയൻ‘, കണക്കിന് ചീത്തവിളിച്ച് മലയാളികൾ !

Last Modified ശനി, 30 മാര്‍ച്ച് 2019 (16:32 IST)
ചക്കയെന്ന് കേട്ടാൽ നമ്മൾ മലയാളികളുടെ വായിൽ കപ്പലോടാൻമാത്രം വെള്ളം നിറയും. ചക്കയുടെ രുചിയും ഗൂണവും അത്രത്തോളം നമുക്ക് ഇഷ്ടമാണ്. നമ്മുടെ നാട്ടിൽ ചക്കക്കുള്ള പ്രാധാന്യവും ഫലത്തിന്റെ ആരോഗ്യ ഗുണങ്ങളും കണക്കിലെടുത്താണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. അങ്ങനെയുള്ള ചക്കയെ ആരെങ്കിലും മോശമായി ചിത്രീകരിച്ചാൽ നമ്മൾ അടങ്ങിയിരിക്കുമോ ?

ഒരു വൃത്തികെട്ട പഴമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ച ദ എന്ന ബ്രിട്ടീഷ് പത്രത്തെ കനക്കിന് ചീത്ത വിളിക്കുകയാണ് ഇപ്പോൾ മലയാളികൾ. ഗർഡിയനിൽ പ്രസിദ്ധീകരിച്ച ‘Jackfruit is a vegan sensation - could I make it taste delicious at home?‘ എന്ന ലേഖനത്തിൽ കഴ്ചയിൽ വൃത്തികെട്ടതും പ്രത്യേകമായ മണമുള്ളതും കൃഷി ചെയ്യാൻ സാധിക്കാത്തതുമായ ഫലം എന്നാണ് ചക്കയെ കുറിച്ച് പറയുന്നത്. ചക്ക ഒട്ടും രുചിയില്ലാത്ത പഴമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

ഇത് കണ്ട മലയാളികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഗർഡിയന്റെ ലേഖനത്തെ വിമർശിച്ചുകൊണ്ട് നിരവധി മലയാളികളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ‘ചക്ക ഇഷ്ടപ്പെടാത്തവരെ എനിക്ക് സുഹൃത്തായി കാണാൻ സാധിക്കില്ല‘ എന്നുപോലും രഞ്ജിനി എം എന്ന ഒരു മലയാളി പ്രതികരിച്ചു. അത്യന്തം ആരോഗ്യ ഗുണങ്ങളൂള്ള ചക്കയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ലേഖനം പ്രസിദ്ധീകരിച്ചതിൽ ഗാർഡിയനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :