അനുബന്ധ വാര്ത്തകള്
- മരിച്ചുപോയവർ സ്വപ്നത്തിൽ വരുന്നുണ്ടോ ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം !
- കുടിച്ചുകഴിഞ്ഞാൽ വലിച്ചെറിയാം, മണ്ണിൽ അലിഞ്ഞുചേരുന്ന പേപ്പർ ബിയർ ബോട്ടിലുമായി കാൾസ്ബെർഗ് !
- മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണം എന്ന് നിർബന്ധംപിടിച്ചു, ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്
- വിളിച്ചപ്പോൾ ഫൊൺ എടുത്തില്ല, പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നൽകി യുവതി, പുലിവാല് പിടിച്ചത് പൊലീസ്
- ആ കൃത്രിമത്വം മാമാങ്കത്തിൽ ഉണ്ടാവില്ല, തുറന്നുപറഞ്ഞ് എം പത്മകുമാർ !
വിക്രം ലാൻഡറിനെ ഉടൻ കണ്ടെത്തും, ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽനിന്നും വ്യക്തതയാർന്ന ചിത്രങ്ങൾ പകർത്തി നാസ !
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 2വിന്റെ ഭാഗമായ വിക്രം ലാൻഡറിനെ ഉടൻ കണ്ടെത്താൻ സാധിക്കും എന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയയ നാസ. നാസയുടെ ലൂണാർ റികണൈസൻസ് ഓർബിറ്റർ വിക്രം ലാൻഡർ ഇടിച്ചിറങ്ങി എന്ന് കരുതപ്പെടുന്ന പ്രദേശത്തിന്റെ വ്യക്തയാർന്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.
തിങ്കളാഴ്ച നാസയുടെ ലൂണാർ ഓർബിറ്റർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലൂടെ കടന്നുപോയപ്പോഴാണ് പ്രദേശത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഈ സമയം പ്രദേശത്ത് തെളിഞ്ഞ പ്രകാശം ഉണ്ടായിരുന്നു. 'വിക്രം ലാൻഡറിനെ കണ്ടെത്തുന്നതിനായി ഗവേഷകർ ശ്രമങ്ങൾ തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വിക്രം ലാൻഡറിനെ കണ്ടെത്താൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്' എൽആർഒ പ്രോജക്ട് സയന്റിസ്റ്റ് നോവ പെട്രോ പറഞ്ഞു.
സെപ്തംബർ 17ന് നാസയുടെ ലൂണർ ഓർബിറ്റർ പ്രദേശത്തുകൂടി കടന്നു പോയിരുന്നു എങ്കിലും ഇരുട്ട് പരന്നിരുന്നതിനാൽ വ്യക്തമായ ചിത്രങ്ങൾ ലഭിച്ചിരുന്നില്ല. നവംബർ 10നും ഇതേ ഓർബിറ്റർ ദക്ഷിണ ദ്രുവത്തിലൂടെ കടന്നുപോകും ഈ സമയത്തും തെളിഞ്ഞ പ്രകാശം ഉണ്ടാകും. കൂടുതൽ വ്യക്തമായ ചിത്രങ്ങൾ അപ്പോൾ പകർത്താനാവും എന്നും നോവ പ്രതീക്ഷ പ്രകടിപ്പിച്ചു.