1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Wife axed to death by husband

മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണം എന്ന് നിർബന്ധംപിടിച്ചു, ഭാര്യയെ കോടാലികൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്

വാർത്ത
ജബൽപൂർ: മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ പോകണം എന്നുപറഞ്ഞതിന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ജബൽപൂരിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. അശൊക് ചക്രവർത്തി എന്നയാളാണ് ഭാര്യ രജിനിയെ വെട്ടിക്കൊലപ്പെടുത്തിയത്.
 
മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിലേക്ക് പോകണം എന്ന് ചൊവ്വാഴ്ച വൈകിട്ട് രജിനി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭർത്താവ് ഇതിന് അനുവദിച്ചില്ല. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ രജനിയെ കോടാലികൊണ്ട് അശോക് വെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ രജിനി തൽക്ഷണം മരിച്ചു. സംഭവത്തിൽ അശോകിനെ പൊലീസ് അറസ്റ്റ് ചെയ്തു.  
അടുത്ത ലേഖനം
വിളിച്ചപ്പോൾ ഫൊൺ എടുത്തില്ല, പ്രതിശ്രുത വരനെതിരെ ബലാത്സംഗ കേസ് നൽകി യുവതി, പുലിവാല് പിടിച്ചത് പൊലീസ്